ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ്ണം; 80രൂപ കൂടി

ന്യൂഡല്‍ഹി: സ്വര്‍ണ്ണത്തിന് 80രൂപ കൂടി പവന് 23,760 രൂപയായി. രണ്ട് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വിലയില്‍ മാറ്റം വരുന്നത്. ഗ്രാമിന് 10രൂപയാണ് വര്‍ദ്ധിച്ചത്. 2,970 രൂപയാണ് ഒരു ഗ്രാമിന്റെ വില.

ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ സ്വര്‍ണ്ണം പവന് 23,680 രൂപയും ഗ്രാമിന് 2960 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയില്‍ ബുധനാഴ്ച സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.

Exit mobile version