പെട്രോള്‍ വിലയില്‍ നേരിയ കുറവ്; ഡീസല്‍ വിലയില്‍ മാറ്റമില്ല

ആറു പൈസയാണ് പെട്രോളിന് ഇന്ന് കുറഞ്ഞത്

കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസത്തിന് ശേഷം പെട്രോള്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ആറു പൈസയാണ് പെട്രോളിന് ഇന്ന് കുറഞ്ഞത്. അതേ സമയം സംസ്ഥാനത്തെ ഡീസല്‍ വിലയില്‍ യാതൊരു മാറ്റവുമില്ല.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 73.64 രൂപയും ഡീസലിന് 70.51 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 72.36 രൂപയും ഡീസലിന് 69.17 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 72.67 രൂപയും ഡീസലിന് 69.50 രൂപയും.

Exit mobile version