ലോകത്തിലെ തന്നെ കരുത്തുറ്റ മൂന്നാമത്തെ ഇൻഷൂറൻസ് കമ്പനിയായി ഇന്ത്യയുടെ എൽഐസി

ന്യൂഡൽഹി: രാജ്യത്തെ തന്നെ പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമായ എൽഐസി ലോകത്തെ കരുത്തുറ്റ ഇൻഷൂറൻസ് ബ്രാൻഡുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത്. മൂല്യേറിയ പത്താമത്തെ ഇൻഷുറൻസ് ബ്രാൻഡെന്ന ഖ്യാതിയും എൽഐസിക്ക് സ്വന്തമായി. ലണ്ടൻ ആസ്ഥാനമായുള്ള കൺസൽട്ടൻസി സ്ഥാപനമായ ബ്രാൻഡ് ഫിനാൻസിന്റതാണ് ഈ പട്ടിക.

കരുത്തുറ്റ ബ്രാൻഡുകളിൽ ഇറ്റലിയിലെ പോസ്‌റ്റെ ഇറ്റാലെയിനെയാണ് മുന്നിൽ. സ്‌പെയിനിലെ മാപ്‌ഫ്രെ, ഇന്ത്യയിലെ എൽഐസി, ചൈനയിലെ പിങ്ആൻ, സൗത്ത് കൊറിയയിലെ സാംസങ് ലൈഫ് ഇൻഷുറൻസ് എന്നിങ്ങനെയാണ് ആദ്യത്തെ അഞ്ചു സ്ഥാനക്കാർ.
ബ്രാൻഡ് ഫിനാൻസിന്റെ റിപ്പോർട്ട് പ്രകാരം എൽഐസിയുടെ ബ്രാൻഡ് മൂല്യം 6.8ശതമാനം വർധിച്ച് 8.65 ബില്യൺ ഡോളറായി. യുഎസ് കമ്പനികളും ഫ്രാൻസ്, ജർമനി, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള ഓരോ കമ്പനികളുമാണ് ആദ്യ പത്തിൽ ഇടംപിടിച്ചത്. അതേസമയം ഈ പട്ടികയിലെ അധിക സ്ഥാനങ്ങളും കരസ്ഥമാക്കിയിരിക്കുന്നത് ചൈനീസ് ബ്രാൻഡുകളാണ്.

44 ബില്യൺ ഡോളറാണ് ബ്രാൻഡ് മൂല്യമുള്ള ചൈനയിലെ പിങ്ആൻ ഇൻഷുറൻസ് കമ്പനിയാണ് ഒന്നാം സ്ഥാനത്ത്. 22 ബില്യണുമായി ചൈനയുടെ തന്നെ ചൈന ലൈഫ് ഇൻഷുറൻസ് രണ്ടാംസ്ഥാനത്തുണ്ട്. ജർമനിയിലെ അലയൻസിന് 20 ബില്യണും ഫ്രാൻസിന്റെ എഎക്‌സ്എയ്ക്ക് 17 ബില്യണും ചൈനയിലെ പസഫിക് ഇൻഷുറൻസ് കമ്പനിക്ക് 15 ബില്യണും ചൈനയിലെതന്നെ എഐഎയ്ക്ക് 14 ബില്യണും യുഎസ് ഗവ. എംപ്ലോയീസ് ഇൻഷുറൻസ് കമ്പനിക്ക് 11 ബില്യണും യുഎസ് പ്രോഗസീവ് കോർപറേഷന് 8.8 ബില്യണും എൽഐസിക്ക് 8.65 ബില്യണുമാണ് മൂല്യം.

Exit mobile version