സ്വര്‍ണ്ണവില 36,000 ത്തിലേക്ക്; ഇന്ന് കൂടിയത് 400 രൂപ

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് രണ്ടുതവണയായി പവന് 400 രൂപയാണ് കൂടിയത്. ഇതോടെ പവന് റെക്കോഡ് വിലയായ 35,920 രൂപയായി. രാവിലെ 280 രൂപയും ഉച്ചകഴിഞ്ഞ് 120 രൂപയുമാണ് പവന് വര്‍ധിച്ചത്

കഴിഞ്ഞദിവസം പവന് 35,520 രൂപയായിരുന്നു വില. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലെ വില വര്‍ധനവിന് കാരണം. അന്തര്‍ദേശീയ വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,763.48 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

Exit mobile version