കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് 35760 രൂപയായി

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 240 രൂപ കൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 35760 രൂപയിലെത്തിയിരിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4470 രൂപയാണ്.

ജൂണ്‍ 22നാണ് ഇതിനുമുമ്പ് സ്വര്‍ണ്ണത്തിന് ഏറ്റവും ഉയര്‍ന്നവിലയായ 35,680 രൂപ രേഖപ്പെടുത്തിയത്. ആഗോള വിപണിയിലും സ്വര്‍ണ്ണത്തിന് വിലകൂടിയിട്ടുണ്ട്.

സ്പോട്ട് ഗോള്‍ഡ് വില ഒരു ഔണ്‍സിന് 0.2ശതമാനം ഉയര്‍ന്ന് 1,769.59 നിലവാരത്തിലെത്തി. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 48,333 രൂപയാണ്.

Exit mobile version