റെക്കോർഡുകൾ പഴങ്കഥയാക്കി സ്വർണ്ണവില; 32000 കടന്നേക്കും; ഇന്ന് വർധിച്ചത് 320 രൂപ

ന്യൂഡൽഹി: സകല റെക്കോർഡുകളും തകർത്ത് സ്വർണ്ണവില കുതിക്കുന്നു. തിങ്കളാഴ്ച പവന് 320 രൂപകൂടി 31,800 രൂപയിലെത്തി. 3975 രൂപയാണ് ഗ്രാമിന്റെ വില. തുടർച്ചയായി നാലാമത്തെ ദിവസമാണ് സ്വർണ്ണവില വർധിക്കുന്നത്. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയും വർധിച്ചിരുന്നു. 20 ദിവസംകൊണ്ട് 1,880 രൂപയാണ് കൂടിയത്.

ഈവർഷം ജനുവരി ആറിനാണ് പവൻ വില ആദ്യമായി 30,000 കടന്നത്. തുടർന്നങ്ങോട്ട് വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടായി. ദേശീയ വിപണിയിൽ സ്വർണ്ണവില പത്ത് ഗ്രാമിന് 43,036 നിലവാരത്തിലേയ്ക്ക് ഉയർന്നു. കഴിഞ്ഞയാഴ്ചയിൽമാത്രം 1,800 രൂപയുടെ വർധനവാണുണ്ടായത്. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 71.89ലേയ്ക്ക് താഴ്ന്നതും സ്വർണ്ണവില ഉയരാനിടയാക്കി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില രണ്ടുശതമാനം വർധിച്ച് ഔൺസിന് 1,678.58 ഡോളറായി.

വ്യവസായ വളർച്ചകുറയുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്ന ഭീതിയാണ് വിലകൂടാൻ കാരണം. മാന്ദ്യവേളയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിന് ഡിമാന്റ് കൂടാറുണ്ട്.

Exit mobile version