യൂബര്‍ ഈറ്റ്‌സ്; ആലിയ ബട്ട് ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍

യൂബര്‍ ഈറ്റ്‌സ് ബ്രാന്‍ഡ് അംബാസിഡറെ നിയമിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ

ന്യൂഡല്‍ഹി: ഭക്ഷണ വിതരണക്കാരായ യൂബര്‍ ഈറ്റ്‌സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ടിനെ തെരഞ്ഞെടുത്തു. യൂബര്‍ ഈറ്റ്‌സ് ബ്രാന്‍ഡ് അംബാസിഡറെ നിയമിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ദശലക്ഷം ആളുകളുടെ പ്രചോദനമാണ് ആലിയ. യുവാക്കള്‍ ആലിയയുടെ ഊര്‍ജ്ജസ്വലതലും വ്യക്തിത്വവും പിന്‍തുടാന്‍ ശ്രമിക്കുകയാണ്.

ആലിയയെ പോലുള്ളൊരു വ്യക്തി കമ്പനിയുടെ ബോര്‍ഡിലേക്ക് വരുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ആലിയയുടെ ചുറുചുറുക്കും തനത് ശൈലിയുമാണ് ഒരു നടി എന്ന നിലയില്‍ അവരെ പ്രശസ്തയാക്കിയത്. ഈ ഗുണങ്ങള്‍ യൂബര്‍ ഇറ്റ്‌സിന്റെയും അവിഭാജ്യ ഘടകമാണ്. ഇതുതന്നെയാണ് യൂബര്‍ ഈറ്റ്‌സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി ആലിയെ തന്നെ കമ്പനി തെരഞ്ഞെടുത്തതെന്ന് യൂബര്‍ ഈറ്റ്‌സ് ഇന്ത്യ ആന്‍ഡ് ദക്ഷിണ ഏഷ്യന്‍ തലവന്‍ ഭാവിക് റാത്തോഡ് പറഞ്ഞു.

ഇന്ത്യയില്‍ 2017നാണ് യൂബര്‍ ഈറ്റസ് സേവനം ആരംഭിച്ചത്. രാജ്യത്ത് 37 നഗരങ്ങളില്‍ യൂബര്‍ ഈറ്റ്‌സിന്റെ സേവനം ലഭ്യമാണ്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബറാണ് യൂബര്‍ ഈറ്റ്‌സ് സേവനവും ലഭ്യമാക്കിയത്. അമേരിക്കയില്‍ 31 ഔട്ട്‌ലെറ്റുകളാണ് യൂബറിനുള്ളത്.

Exit mobile version