‘മകള്‍ക്ക് 21 ആകുമ്പോള്‍ എനിക്ക് അറുപത്’; അവളുടെ കൂടെ ഓടാനും കളിക്കാനും പറ്റുമോ? ജീവിതത്തിലെ അരക്ഷിതാവസ്ഥ പറഞ്ഞ് രണ്‍ബീര്‍ കപൂര്‍

ബോളിവുഡിലെ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇരുവരും ഇപ്പോള്‍ ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളുമാണ്. കഴിഞ്ഞ നവംബര്‍ ആറിനായിരുന്നു താരങ്ങള്‍ക്ക് കുഞ്ഞ് പിറന്നത്.

പലഭാഷകളിലായി സന്തോഷം, ദൈവാനുഗ്രഹം എന്നൊക്കെ അര്‍ഥം വരുന്ന റാഹ എന്ന പേരാണ് കുഞ്ഞിന് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും സമ്മാനിച്ചിരിക്കുന്നത്. ഇപ്പോള്‍, മകള്‍ ജനിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അരക്ഷിതാസ്ഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ് രണ്‍ബീര്‍ കപൂര്‍.

ജിദ്ദയില്‍ നടന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. അച്ഛനായതിന് ശേഷം ജീവിത്തിലുണ്ടായ മാറ്റത്തിനെ കുറിച്ചും നടന്‍ പറയുന്നുണ്ട്.

താന്‍ ഒരു അച്ഛനായതിന് ശേഷം അനുഭവിക്കുന്ന ഏറ്റവും വലിയ അരക്ഷിതാവസ്ഥ, എന്റെ മകള്‍ക്ക് 20, 21 വയസാകുമ്പോള്‍ എനിക്ക് 60 വയസാകും. എനിക്ക് അവരോടൊപ്പം ഫുട്ബാള്‍ കളിക്കാന്‍ കഴിയുമോ? എനിക്ക് അവരുടെ കൂടെ ഓടാന്‍ കഴിയുമോ? എന്നതാണ്’- താരം പറയുന്നു.

also read- രക്ഷകനായി എമിലിയാനൊ മാര്‍ട്ടിനെസ്; വീണുകിടന്ന ഗോളിയെ ചേര്‍ത്ത് നിര്‍ത്തി വിജയം ആഘോഷിച്ച് മെസി; യഥാര്‍ഥ ക്യാപ്റ്റനെന്ന് സോഷ്യല്‍മീഡിയ

അതേസമയം, കുഞ്ഞു ജനിച്ചതിന് ശേഷം ഉത്തരവാദിത്തങ്ങള്‍ ഭാര്യ ആലിയ ഭട്ടുമായി തുല്യമായി പങ്കിടുന്നുണ്ടെന്നും രണ്‍ബീര്‍ പറയുന്നു. എന്നെക്കാളും അധികം ജോലി ചെയ്യുന്നത് ആലിയയാണ്. ഞാന്‍ അധികം ജോലി ചെയ്യുന്നില്ല. ഇരുവരും ജോലികള്‍ ബാലന്‍സ് ചെയ്ത് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും താരം പറഞ്ഞു.

ഇനി ആലിയ ജോലിക്ക് പോകുമ്പോള്‍ ഞാന്‍ ഇടവേള എടുക്കാം. അതുപോലെ തിരിച്ചുമെന്നും രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version