‘ഞങ്ങളുടെ കുഞ്ഞ് വരുന്നു’; സന്തോഷം പങ്കുവെച്ച് ആലിയ ഭട്ട്

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും റൺബീർ കപൂറിനും കുഞ്ഞുപിറക്കാൻ പോകുന്നു. ആലിയഭട്ട് തന്നെയാണ് തന്റെ സന്തോഷം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. പൊതുവെ ഗർഭകാലം മീഡിയയിൽ നിന്നും മറച്ചുവെയ്ക്കുന്നവരിൽ നിന്നും വ്യത്യസ്തയായി ആലിയ ഭട്ട് ആദ്യ സ്‌കാനിങിന്റെ ചിത്രം സഹിതമാണ് വിശേഷം പങ്കുവെച്ചിരിക്കുന്നത്.

ALSO READ- ‘ഞാൻ ഇത് അർഹിക്കുന്നു, അതെന്റെ എന്റെ അറിവില്ലായ്മയാണ്’; പഞ്ചാംഗം ട്രോളിൽ തിരുത്തലുമായി ആർ മാധവൻ

‘ഞങ്ങളുടെ കുഞ്ഞ്, ഉടനെ വരുന്നു’ എന്ന കുറിപ്പോടെ സ്‌കാനിങ് മുറിയിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രത്തോടെയാണ് ആലിയയുടെ കുറിപ്പ്. ഒട്ടേറെ താരങ്ങളും ആരാധകരും ഇരുവർക്കും ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിൽ 14 നാണ് ആലിയയും റൺബീറും വിവാഹിതരായത്. സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അഞ്ച് വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലാണ് ആലിയയും റൺബീറും വിവാഹിതരായത്.

ALSO READ- യുവനടിയെ പീഡിപ്പിച്ച കേസ്; നടനും നിർമ്മാതാവുമായ വിജയ് ബാബു അറസ്റ്റിൽ

ബ്രഹ്‌മാസ്ത്ര എന്ന ചിത്രമാണ് ഇരുവരുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ആര്യൻ മുഖർജിയാണ് ചിത്രത്തിന്റെ സംവിധായകൻ. കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് സിനിമയിൽ നിന്ന് ആലിയ ഒരു ചെറിയ ഇടവേളയെടുക്കുമെന്നും അതിന് ശേഷം സിനിമയിൽ സജീവമാകുമെന്നും കുടുംബത്തോടടുത്ത വൃത്തങ്ങൾ ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

Exit mobile version