സംസ്ഥാനത്ത് സ്വര്‍ണ്ണവില വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില വര്‍ധിച്ചു. 28,400 രൂപയുമാണ് ഇന്നത്തെ വില.
സ്വര്‍ണ്ണം ഗ്രാമിന് 30 രൂപ കൂടി 3,550 രൂപയും പവന് 240 രൂപയും കൂടി.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഗ്രാമിന് 3520 രൂപയും പവന് 28,160 രൂപയുമായിരുന്നു.
സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു അന്നത്തെ വില.

അമേരിക്കയിലെ സാമ്പത്തിക വ്യാപാര യുദ്ധം കനക്കുന്നതാണ് ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത.

Exit mobile version