സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് വില

സംസ്ഥാനത്ത് ഓണം, വിവാഹ സീസണുകള്‍ ആരംഭിക്കുന്നതിനാല്‍ സ്വര്‍ണ്ണ വില ഇനിയും ഉയരാനാണ് സാധ്യത

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് വില. പവന് 26600 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 3325 രൂപയാണ്. ഇന്ന് ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1452 ഡോളറാണ് നിരക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇരുപത് ശതമാനത്തിന്റെ വര്‍ധനയാണ് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണത്തിന് വില ഉയരാന്‍ കാരണം അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 3 മാസത്തിനിടെ 213 ടണ്‍ സ്വര്‍ണ്ണമാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്.

സംസ്ഥാനത്ത് ഓണം, വിവാഹ സീസണുകള്‍ ആരംഭിക്കുന്നതിനാല്‍ സ്വര്‍ണ്ണ വില ഇനിയും ഉയരാനാണ് സാധ്യത.

Exit mobile version