ലോകകപ്പ് 2019; മത്സരത്തിനിടെ ഗ്യാലറിയില്‍ പ്രണയാഭ്യര്‍ത്ഥന, വൈറലായി വീഡിയോ

ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം നടക്കുന്ന ഗ്യാലറിയിലാണ് ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയത്

ആവേശകരമായ പോരാട്ടത്തിനിടയില്‍ ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നില്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം നടക്കുന്ന ഗ്യാലറിയിലാണ് ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയത്.

ആവേശം നറഞ്ഞ പോരാട്ടത്തിനിടയില്‍ നീല ജയ്‌സിയണിഞ്ഞ് ഒരു യുവാവ് കാണികള്‍ക്കിടയില്‍ ഇരിക്കുന്ന യുവതിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. മുട്ട് കുത്തി നിന്ന് മോതിരം നല്‍കിയാണ് അന്‍വിത എന്ന് യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്.

ശേഷം യുവതി പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കുകയായിരുന്നു. ഇരുവരുടെയും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു45 സെക്കന്റ് മാത്രമാണ് വീഡിയോ ഉള്ളത്. യുവതി തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പങ്ക് വെച്ച നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അഭിനന്ദനം ആറിയിച്ച് ധാരാണം പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version