വിമാനത്തില്‍ നിന്ന് ലഭിച്ചത് ഒരു വര്‍ഷം പഴക്കമുള്ള ഭക്ഷണം; സംഭവം പുറം ലോകം അറിഞ്ഞത് സോഷ്യല്‍ മീഡിയ വഴി

വിമാനത്തില്‍ നിന്ന് ഭക്ഷണം ആവശ്യപ്പെട്ട യുവാവിന് കിട്ടിയത് ഒരു വര്‍ഷത്തിലധികം പഴക്കമുള്ള ഭക്ഷണം. എന്നാല്‍ വിമാനജീവനക്കാരോട് സംഗതി പറഞ്ഞെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല. തുടര്‍ന്ന് യുവാവ് വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയായിരുന്നു. അമേരിക്കന്‍ എയര്‍ലൈന്‍സിലെ ഒരു യാത്രികനാണ് ഈ ദുരനുഭവം.

ഡള്ളാസില്‍ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്നു യാത്രക്കാരന്‍. ഇതിനിടെയാണ് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഭക്ഷണം മുമ്പ് പാക്ക് ചെയ്ത തീയതി നോക്കിയപ്പോഴാണ് അദ്ദേഹം ഞെട്ടിയത്. 2018 ഫെബ്രുവരി 11ന് ഉണ്ടാക്കിയ ഭക്ഷണമായിരുന്നു അത്. അതായത് ഒരു വര്‍ഷവും നാല് മാസവും പഴക്കമുണ്ടായിരുന്നു ഭക്ഷണപ്പൊതിക്ക്.

തുടര്‍ന്ന് വിമാനജീവനക്കാരോട് സംഗതി പറഞ്ഞെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും യാത്രികന്‍ പറയുന്നു. പിന്നീട് യാത്രികന്റെ ബ്ലോഗിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

വിമാനയാത്രയ്ക്കിടെ പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന സംഭവം യൂറോപ്പിലും അമേരിക്കയിലും വര്‍ധിച്ചു വരികയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2007ല്‍ എക്‌സ്‌പെയറി അവസാനിച്ച ചീസ് പാക്കറ്റ് ഒരു ഈസി ജെറ്റ് യാത്രികന് ലഭിച്ചത് അടുത്തിടെയാണ്.

Exit mobile version