ഫുഡ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് കെഎഫ്സികളില്‍ നിന്ന് സ്ഥിരം ഭക്ഷണം; ഒരു വര്‍ഷമായി സൗജന്യഭക്ഷണം കഴിച്ച വിരുതന്‍ പിടിയില്‍

കേപ്ടൗണ്‍: ഒരു വര്‍ഷത്തോളം കെഎഫ്സിയെ പറ്റിച്ച് സൗജന്യമായി ഭക്ഷണം കഴിച്ച വിരുതന്‍ വിദ്യാര്‍ത്ഥി ഒടുവില്‍ പിടിയില്‍. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. ദക്ഷിണാഫ്രിക്കയിലെ ക്വസ്ലുലുനറ്റല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായ 27 കാരനാണ് അറസ്റ്റിലായത്.

കെഎഫ്സിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും ഗുണനിലവാര പരിശോധനയ്ക്കായി അയച്ചിരിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് യുവാവ് തൊഴിലാളികളെ അടക്കം റ്റിച്ച് സൗജന്യമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്.

ഓരോ ദിവസവും ഓരോ കെഎഫ്സി ഔട്ലെറ്റുകളിലേക്ക് കയറിച്ചെന്ന് തന്നെ കെഎഫ്സി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്താനായി അയച്ചിരിക്കുന്നതാണെന്ന് പറഞ്ഞായിരുന്നു വയറുനിറയെ ആഹാരം കഴിച്ചത്.

Exit mobile version