ഇത്രയും ചെറിയ കോഴിയെ കണ്ടിട്ടുണ്ടോ? കെഎഫ്സി ചിക്കന്‍ കണ്ടിട്ട് കാക്കയാണോ കോഴിയാണോ എന്ന് വനിത വിജയകുമാര്‍

ചെന്നൈ: ഗോസിപ്പിലും വിവാദങ്ങളുമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് വനിതാ വിജയകുമാര്‍. അടുത്തിടെ നാലാമത്തെ വിവാഹം കഴിച്ചത് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ, അന്താരാഷ്ട്ര ഭക്ഷണ ശൃംഖലയായ കെഎഫ്സിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് താരം.

ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലെ കെഎഫ്സിയില്‍ ഭക്ഷണം കഴിക്കാന്‍ പോയ തനിക്ക് ലഭിച്ച കെഎഫ്സി ചിക്കന്‍ വളരെ ഗുണനിലവാരം കുറഞ്ഞതാണ് എന്നാണ് നടിയുടെ ആരോപണം. ട്വിറ്ററിലൂടെയാണ് വനിത പരാതി ഉന്നയിച്ചത്.

വിമാനത്താവളത്തിലെ കെഎഫ്സി ഔട്ട്ലെറ്റിലെ ഉപയോക്താക്കളോടുള്ള പെരുമാറ്റവും മോശമാണെന്നും തനിക്ക് നല്‍കിയ ചിക്കന്‍ കഷ്ണം വളരെ ചെറുതാണെന്നും, ഇത്രയും ചെറിയ കോഴിയെ ലോകം കണ്ടിട്ടുണ്ടോ എന്നുമാണ് വനിത ചോദിക്കുന്നു. ഇത് കോഴിയാണോ അതോ കാക്കയാണോ എന്നാണ് ട്വീറ്റില്‍ കുറിച്ചു. തനിക്ക് ലഭിച്ച ചിക്കന്റെ ഫോട്ടോകളും താരം ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

വനിതയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ മറുപടിയുമായി കെഎഫ്സി തന്നെ രംഗത്ത് എത്തി. താരത്തിന് ഇത്തരം ഒരു അനുഭവം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് കെഎഫ്സി ട്വിറ്ററില്‍ കുറിച്ചു.

Exit mobile version