ഒരേ സമയം മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്തു, ഒപ്പം കിടപ്പറ പങ്കിടാമെന്ന വാഗ്ദാനവും; അധ്യാപിക അറസ്റ്റില്‍

2500 ഡോളറിന്റെ ബോണ്ടില്‍ കോടതി ജാമ്യം അനുവദിച്ചു

ന്യൂയോര്‍ക്ക്: മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നഗ്നചിത്രങ്ങള്‍ അയച്ച് കൊടുത്ത് കിടപ്പറ പങ്കിടാമെന്ന് വാദ്ഗാനം ചെയ്ത 25കാരിയായ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ വിര്‍ജീനിയയിലെ ലീസ്ബര്‍ഗിലെ ഏലിസണ്‍ ബ്രിയല്‍ എന്ന അധ്യാപികയാണ് സംഭവത്തില്‍ അറസ്റ്റിലായത്.

ലൂഡുന്‍ കൗണ്ടി ഹൈസ്‌കൂളില്‍ 2017 ആഗസ്ത് മാസമാണ് ഏലിസണ്‍ മാര്‍ക്കറ്റിംഗ് അധ്യാപികയായി എത്തിയത്. നവംബര്‍-ഡിസംബര്‍ കാലയളവില്‍ ഇവര്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പല തവണ തന്റെ നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും കിടപ്പറ പങ്കിടാമെന്ന വാഗ്ദാനവും നല്‍കി

വിദ്യാര്‍ത്ഥികള്‍ പരസ്പരം ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു. അടി വസ്ത്രങ്ങള്‍ മാത്രമുള്ള ചിത്രങ്ങള്‍ക്കൊപ്പം, ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമുണ്ടെന്ന സന്ദേശങ്ങളും അധ്യാപിക അയച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് അന്വേഷിച്ചത്. അറസ്റ്റിലായ ഇവരെ ഇന്നലെ ജില്ലാ കോടതിയില്‍ ഹാജരാക്കി. 2500 ഡോളറിന്റെ ബോണ്ടില്‍ കോടതി ജാമ്യം അനുവദിച്ചു.

Exit mobile version