ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം; പോലീസ് അന്വേഷണം ആരംഭിച്ചു

കൊളംബോയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പുഗോഡയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്

കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. കൊളംബോയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പുഗോഡയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. പുഗോഡയിലെ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് സമീപം ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണ് ഇന്ന് സ്‌ഫോടനം നടന്നതെന്ന് പോലീസ് പറയുന്നു.

ആളപായം ഉള്ളതായി റിപ്പോര്‍ട്ടില്ല. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമുള്‍പ്പെടെ നടന്ന സ്‌ഫോടനത്തില്‍ 359 പേര്‍ മരിക്കുകയും. അഞ്ഞൂറോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആക്രമത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. സ്‌ഫോടന പരമ്പരയ്ക്ക് കാരണം സുരക്ഷാ വീഴ്ചയാണെന്ന് ശ്രീലങ്ക സമ്മതിച്ചു. കൂടാതെ സുരക്ഷാ വീഴ്ചക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആരംഭിച്ചു കഴിഞ്ഞു.

Exit mobile version