ഭീകരന്‍ മസൂദ് അസര്‍ ജീവനോടെയുണ്ട്; പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി പാകിസ്താന്‍ മന്ത്രി

ന്യൂഡല്‍ഹി: ജെയ്ഷ മുഹമ്മദ് ഭീകരന്‍ മസൂദ് അസര്‍ മരിച്ചിട്ടില്ലെന്ന വാദവുമായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ വിവര സാംസ്‌കാരിക വകുപ്പ് മന്ത്രി മന്ത്രി ഫയാസ് ഉള്‍ ഹസന്‍ ചൗഹാന്‍.

മസൂദ് മരിച്ചതായുള്ള വിവരം ലഭിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നാണ് വിവരമെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. പാക് മാധ്യമങ്ങളും മസൂദ് മരിച്ചതായുളള വാര്‍ത്തകള്‍ തളളിയിരുന്നു. വാര്‍ത്തകള്‍ തെറ്റാണെന്നും പ്രസ്താവനയില്‍ പാക് വെളിപ്പെടുത്തി.

ഇന്ത്യ ഭീകര ക്യാമ്പുകള്‍ അക്രമിച്ചതിന് പിന്നാലെ രാജ്യാന്തര തലത്തില്‍ ഭീകരവാദത്തിനെതിരായ പ്രതിഷേധം ഉയരുകയും ലോകരാജ്യങ്ങള്‍ ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നടപടി സ്വാഗതാര്‍ഹമെന്നും അറിയിച്ചിരുന്നു.

അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മസൂദ് അസര്‍ ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചെന്നാണ് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. വൃക്കരോഗം ബാധിച്ചിരുന്ന അസറിന് ഡയാലിസിസ് നടത്തിവരികയായിരുന്നു. മസൂദ് അസ്ഹറിനു സുഖമില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി കഴിഞ്ഞദിവസം സൂചന നല്കിയിരുന്നു.

Exit mobile version