കുട്ടികള്‍ക്കടുത്തേക്ക് സിംഹമെത്തി, പരിക്ക് പറ്റിയിട്ടും വിട്ടു കൊടുക്കാതെ വളര്‍ത്തുനായ : എല്ല എന്ന ഹീറോ

Labrador | Bignewslive

അമേരിക്കയിലെ യൂട്ടായില്‍ സെഡാര്‍ ഹില്‍സിന് സമീപമുള്ള വീടിന് പുറകുവശത്ത് ബുധനാഴ്ച വൈകുന്നേരം പതിവുപോലെ ചായകുടിച്ചിരുന്ന സമയത്താണ് ക്രിസ്റ്റല്‍ മൈക്കലിസും കുടുംബവും ഒരു കാര്യം ശ്രദ്ധിക്കുന്നത്. വളര്‍ത്തു നായ എല്ല പതിവില്ലാതെ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നു.

കുട്ടികള്‍ മുറ്റത്ത് കളിക്കുന്നുണ്ട്. അവരുടെ അടുത്ത് ചെന്ന് ഉച്ചത്തില്‍ കുരയ്ക്കുകയാണ് എല്ല. അവരെ മുട്ടിയുരുമ്മി വീടിനുള്ളിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുകയാണ് കക്ഷി. ഇടയ്ക്കിടെ പുറകു വശത്തുള്ള കാട്ടിലേക്ക് നോക്കുന്നുമുണ്ട്. കാര്യമെന്താണെന്ന് മനസ്സിലായില്ലെങ്കിലും എല്ലയ്ക്ക് സമാധാനമാകട്ടെ എന്ന് കരുതി ക്രിസ്റ്റല്‍ കുഞ്ഞുങ്ങളുമായി വീടിനകത്തേക്ക് പോയി.

പിന്നെ കണ്ട കാഴ്ച ഭീകരമായിരുന്നു. കാട്ടില്‍ നിന്നും ചീറിയെത്തിയ ഒരു സിംഹവുമായി മല്‍പിടിത്തത്തിലേര്‍പ്പെടുകയാണ് എല്ല. സിംഹം എത്തുന്നതിന് മുമ്പ് കുഞ്ഞുങ്ങളെ വീട്ടില്‍ കയറ്റാനാണ് എല്ല പരാക്രമമത്രയും കാട്ടിയത്. നിരവധി തവണ പരിക്കേറ്റിട്ടും കുട്ടികളുടെ അടുത്തേക്ക് സിംഹമെത്താന്‍ എല്ല അനുവദിച്ചില്ല.

Also read : ഭാര്യ പിണങ്ങിപ്പോയി : തിരികെയെത്തിക്കാന്‍ നൂറടി നീളമുള്ള മൊബൈല്‍ ടവറില്‍ കയറിയിരുന്ന് യുവാവ്, വീഡിയോ

സിംഹത്തെ ആട്ടിയോടിച്ച ശേഷം ദേഹമാസകലം ചോരയില്‍ കുളിച്ച് പുറകു വശത്തെ മുറ്റത്ത് വീണ് കിടക്കുന്ന നിലയിലാണ് കുടുംബം എല്ലയെ കാണുന്നത്. പൂന്തോട്ടത്തിലെ ബെഞ്ചുകളിലും കസേരയിലുമൊക്കെ ചോര വീണിരുന്നു. ശരീരത്തില്‍ 30തിലധികം കടിയേറ്റ എല്ല നിലവില്‍ ആശുപത്രിയിയില്‍ ചികിത്സയിലാണ്. എല്ല തങ്ങളുടെ ഹീറോ ആണെന്നും അവള്‍ എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് തിരികെയെത്തുമെന്നുമാണ് കുടുംബത്തിന്റെ പ്രതീക്ഷ.

Exit mobile version