ഭാര്യ പിണങ്ങിപ്പോയി : തിരികെയെത്തിക്കാന്‍ നൂറടി നീളമുള്ള മൊബൈല്‍ ടവറില്‍ കയറിയിരുന്ന് യുവാവ്, വീഡിയോ

Tower | Bignewslive

മുംബൈ : പിണങ്ങിപ്പോയ ഭാര്യയെ തിരികെയെത്തിക്കാന്‍ മൊബൈല്‍ ടവറില്‍ കയറിയിരുന്ന് യുവാവ്. മഹാരാഷ്ട്രയിലെ ജാല്‍നയിലാണ് സംഭവം. ഭാര്യ വഴക്കിട്ട് സ്വന്തം വീട്ടില്‍ പോയതിനെത്തുടര്‍ന്ന് വഴക്ക് ഒത്ത് തീര്‍പ്പിലാക്കാന്‍ യുവാവ് നൂറടി നീളമുള്ള ടവറില്‍ കയറി ഇരിയ്ക്കുകയായിരുന്നു.

ജാല്‍നയിലെ ദഭാഡി ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഗണ്‍പത് ബകല്‍ എന്നയാളാണ് ഭാര്യയുമായുള്ള പ്രശ്‌നത്തില്‍ ടവറിന് മുകളില്‍ കയറി ഇരിപ്പുറപ്പിച്ചത്. താനുമായി വഴക്കിട്ട് ഭാര്യ സ്വന്തം വീട്ടില്‍ തിരികെ പോയെന്നും ഭാര്യയെ തിരികെ കൊണ്ടുവരണമെന്നുമായിരുന്നു ബകലിന്റെ ആവശ്യം. വഴക്കിന് ശേഷം മദ്യപിച്ച ബകല്‍ ടവറിന് മുകളില്‍ വലിഞ്ഞ് കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Also read : ‘നോ ഡാറ്റ അവെയ്‌ലബിള്‍ ‘ സര്‍ക്കാരാണ് എന്‍ഡിഎ : പരിഹസിച്ച് രാഹുല്‍

നാല് മണിക്കൂറോളമാണ് യുവാവ് ടവറിന് മുകളിലിരുന്നത്. പിന്നീട് നാട്ടുകാരും പോലീസും ഫയര്‍ ബ്രിഗേഡും ചേര്‍ന്ന് അനുനയിപ്പിച്ച് ടവറില്‍ നിന്നും താഴെ ഇറക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് കുറച്ച് സമയത്തിന് ശേഷം വിട്ടയച്ചു.

Exit mobile version