കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലാണ് സംഭവം. വടക്കൻ പറവൂർ സ്വദേശി രാഗേഷ് മേനോനാണ് മരിച്ചത്.
എക്സൈസ് ഉദ്യോഗസ്ഥന്റെ വീട് കയറി ആക്രമിച്ചതടക്കമുള്ള കേസിലെ പ്രതിയാണ് രാഗേഷ്.
മുനിസിപ്പൽ ജംഗ്ഷനിലെ കട വരാന്തയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല.
രാഗേഷ് അസുഖ ബാധിതനാണെന്നും കഴിഞ്ഞ ദിവസം സുഹൃത്ത് മരിച്ചതിൽ അതീവ ദുഃഖിനായിരുന്നു എന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക് മാറ്റി.