107 യാത്രക്കാരുമായി പാകിസ്താൻ എയർലൈൻസിന്റെ വിമാനം തകർന്നു വീണു; അപകടം ലാൻഡിങിന് തൊട്ടുമുമ്പ്; എട്ട് വീടുകൾ തകർന്നു

കറാച്ചി: പാകിസ്താനെ നടുക്കി വിമാനാപകടം. പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ എയർബസ് A 320 യാത്രാവിമാനം ലാൻഡിങിന് തൊട്ടുമുമ്പ് തകർന്നുവീണു. കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് തകർന്നു വീണത്.

വിമാനത്തിൽ ജീവനക്കാരും 98 യാത്രക്കാരും ഉൾപ്പടെ 107 പേർ യാത്രക്കാരായി ഉണ്ടായിരുന്നെന്നാണ് പ്രാഥമിക റിപ്പോർട്ട്. ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോയ പികെ 8303 വിമാനമാണ് ലാൻഡിങിന് തൊട്ടുമുമ്പ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാർഡൻ ഏരിയയിലെ മോഡൽ കോളനിയിൽ തകർന്നു വീണത്.

അതേസമയം, ഹൗസിങ് കോളനിയിലെ എട്ടോളം വീടുകളും വിമാനം തകർന്ന് വീണതിനെത്തുടർന്ന് തകർന്നെന്നാണ് വിവരം. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

Exit mobile version