ലൈവ് റിപ്പോര്‍ട്ടിങിനിടെ ലോട്ടറി അടിച്ചു; `ഭാഗ്യം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകയുടെ ആഘോഷപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സ്പാനിഷ് ക്രിസ്മസ് ലോട്ടറിയുടെ ലൈവ് ഫലപ്രഖ്യാപനത്തിനിടയിലാണ് 10ാം സമ്മാനം തനിക്കാണെന്ന് നതാലിയ അറിഞ്ഞത്

ലൈവ് എടുക്കന്നതിനിടെ തനിക്ക് ലോട്ടറി അടിച്ചെന്ന് അറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ. സന്തോഷം കൊണ്ട് പിന്നെ എന്ത് ചെയണം എന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയായിരിക്കുമല്ലേ…അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയുന്നതിനിടെ ലോട്ടറി അടിച്ച ഒരു മാധ്യമപ്രവര്‍ത്തകയുടെ ആഹ്ലാദപ്രകടനം നിറഞ്ഞ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സ്പാനിഷ് ടെലിവിഷന്‍ റിപ്പോര്‍ട്ടറായ നതാലിയ എസ്‌ക്യൂഡെറാണ് ആ ഭാഗ്യവതി.

സ്പാനിഷ് ക്രിസ്മസ് ലോട്ടറിയുടെ ലൈവ് ഫലപ്രഖ്യാപനത്തിനിടയിലാണ് 10ാം സമ്മാനം തനിക്കാണെന്ന് നതാലിയ അറിഞ്ഞത്. 5,000 യൂറോ (3,94,000 രൂപ) ആണ് നതാലിയയ്ക്ക് ലഭിച്ചത്.

പിന്നെ താന്‍ ലൈവില്‍ ആണെന്നുപോലും ഓര്‍മ്മയില്ലാതെ നതാലിയ പ്രഖ്യാപിച്ചതിങ്ങനെ’ ഞാന്‍ നാളെ ജോലിക്കു വരുന്നില്ല’. ‘എനിക്ക് 10ാം സമ്മാനമുണ്ട്. ഇത് തമാശയല്ല. ഞാന്‍ ഒരുപാട് പ്രോഗ്രാമുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇവിടെ വന്നപ്പോഴാണ് ഒരു ടിക്കറ്റ് വാങ്ങിയത്. ഞാന്‍ നാളെ പോകില്ല, ഞാന്‍ നാളെ ജോലിക്കു പോകില്ല’- റിസല്‍ട്ട് അറിഞ്ഞ ആവേശത്തില്‍ നതാലിയ ക്യാമറയില്‍ നോക്കി പറഞ്ഞതിങ്ങനെ. പിന്നീട് പരിസരത്ത് കൂടി നിന്ന ആളുകളുമായി നതാലിയ സന്തോഷം പങ്കുവെച്ചു.

വീഡിയോ നിമിഷംനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വീഡിയോയ്ക്ക് താഴെ
നിരവധി പേര്‍ കമന്റ് ചെയ്തു. ‘ എന്തു മനോഹരമായ ഒരു നിമിഷമാണിത്. ഇത് കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു’- എന്നാണ് ഒരാളുടെ കമന്റ്. എന്നാല്‍ ഒരു ജോലിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പെരുമാറരുത് എന്ന തരത്തിലുള്ള കമന്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Exit mobile version