ചന്ദ്രയാന്‍ 2 പരാജയപ്പെട്ടതിനെ പരിഹസിച്ച് പാകിസ്താന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി

ഇസ്ലാമാബാദ്: ചന്ദ്രയാന്‍ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടതിനെ പരിഹസിച്ച് പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി. ട്വിറ്റിലൂടെയാണ് ഫവാദ് ചൗധരി ഇന്ത്യയെ പരിഹസിച്ചെത്തിയത്. ‘എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ എത്തേണ്ടതിന് പകരം കളിപ്പാട്ടം മുംബൈയില്‍ എത്തിയിരിക്കുന്നു’ എന്നാണ് ദൗത്യം പരാജയപ്പെട്ടതിനെ കളിയാക്കി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഇന്നലെ പുലര്‍ച്ചെയാണ് ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ഗ്രൗണ്ട് സ്റ്റേഷനുമായുള്ള സിഗ്നല്‍ബന്ധം നഷ്ടപ്പെട്ടുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചത്. റഫ് ബ്രേക്കിംഗിന് ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതികപ്രശ്നങ്ങള്‍ അഭിമുഖീകരിച്ചതോടെ ലാന്‍ഡിംഗ് പ്രക്രിയ തടസപ്പെടുകയായിരുന്നു. 200 ശാസ്ത്രജ്ഞരും പ്രധാനമന്ത്രിയും തെരഞ്ഞെടുത്ത 70 വിദ്യാര്‍ത്ഥികളും ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

Exit mobile version