ജീവിതം കൈവിട്ടുപോകുമെന്ന അസ്ഥയുണ്ടായി: രണ്ടു മക്കളെയും ലഭിച്ചത് ഐവിഎഫ് വഴി; ദാമ്പത്യ ജീവിതത്തിലെ ദു:ഖ നിമിഷങ്ങള്‍ പങ്കുവച്ച് മിഷേല്‍ ഒബാമ

ന്യൂയോര്‍ക്ക്: ദാമ്പത്യജീവിതത്തിലെ സ്വകാര്യനിമിഷങ്ങള്‍ പങ്കുവച്ച് അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. മക്കളായ മലിയയെയും സാക്ഷയെയും ഐവിഎഫ് വഴി ഗര്‍ഭം ധരിച്ചതാണെന്നാണ് മിഷേല്‍ വെളിപ്പെടുത്തി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മിഷേല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കുഞ്ഞിനെ ഗര്‍ഭത്തില്‍വെച്ച് നഷ്ടപ്പെട്ടിരുന്നു. ജീവിതത്തില്‍ തീര്‍ത്തും താന്‍ പരാജിതയായി എന്ന് തോന്നിയ നിമിഷമായിരുന്നു അത്. തുടര്‍ന്ന് മുപ്പത്തിനാലാം വയസ്സിലാണ് ഐവിഎഫ് ചികിത്സയ്ക്ക് വിധേയയാകുന്നത്.

തങ്ങളുടെ ദാമ്പത്യ ജീവിതം ഒരു ഘട്ടത്തില്‍ കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ നിന്ന്് തിരികെ കയറ്റിയത് കൗണ്‍സിലിങ്ങ് ആണെന്നും മിഷേല്‍ പറയുന്നു. കുഞ്ഞുങ്ങള്‍ക്കായുള്ള ഐവിഎഫ് ചികിത്സയ്ക്കിടെയാണ് ഒരു വിള്ളല്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്നത്. ആ സമയത്ത് അദേഹം ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് താന്‍ ഒറ്റയ്ക്കാണ് ഐവിഎഫ് ചികിത്സ നോക്കിയിരുന്നതെന്നും മിഷേല്‍ പറയുന്നു.

അണ്ഡോത്പാദനം കുറഞ്ഞുകൊണ്ടിരിക്കുന്ന സമയമായതിനാല്‍ താന്‍ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയാകുകയായിരുന്നുവെന്നും മിഷേല്‍ പറയുന്നു. മുന്‍ അഭിഭാഷകയും ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്ററുമായിരുന്നു മിഷേല്‍.

Exit mobile version