ഡയാന രാജകുമാരിയുടെ വിവാഹ ഷൂസിലെ പ്രണയം ഓര്‍മ്മിപ്പിക്കുന്ന രഹസ്യ സന്ദേശം ഇതാണ്..

കാലം എത്ര കഴിഞ്ഞാലും ആരും ഡയാന രാജകുമാരിയെ മറന്നുകാണില്ല. ഇപ്പോള്‍ ട്രെന്‍ഡില്‍ നില്‍ക്കുന്ന താര വിവാഹങ്ങളും ഇഷാ അംബാനിയുടെ വിവാഹമെല്ലാം രാജകീയമായി ആഘോഷിച്ചപ്പോള്‍ നമ്മള്‍ ഡയാനാ ചാള്‍സ് ദമ്പതികളുടെ ആ സ്വീറ്റ് മെമ്മറീസിലേക്ക് അല്‍പം ഒന്ന് പോയിരുന്നു. എന്തിന് ഏറെ പറയുന്നു ഇഷയുടെ വിവാഹം 700 കോടി ചെലവാക്കി നടത്തചിയപ്പോഴും താരതമ്യം നടത്തിയത് ഡയാനയുടെ വിവാഹത്തോടായിരുന്നു.

ഇനി വര്‍ഷങ്ങള്‍ പിറകോട്ട് സഞ്ചരിച്ച് ഡയാനയുടെ വിവാഹ വേദിയിലേക്ക് ഒന്നു പോയാലോ… അന്ന് അവര്‍ ധരിച്ചിരുന്ന ഷൂസാണ് ഇന്നത്തെ താരം. മണവാട്ടിയായിരുന്ന ഡയാനയുടെ വസ്ത്രവും ആഭരണവും എല്ലാം അന്ന് യുവാക്കളുടെ ട്രെന്‍ഡായിരുന്നു. അന്ന് ഡയാന അണിഞ്ഞ വെള്ള നിറമുള്ള ഷൂ ഇന്നും ആളുകള്‍ക്കിടയില്‍ ശ്രദ്ദേയമാണ്. ആറുമാസം എടുത്താണ് ഷൂസിന്റെ പണി പൂര്‍ത്തിയാക്കിയത്. ഇംഗ്ലണ്ടിലെ ചെരുപ്പ് നിര്‍മാതാവായിരുന്ന ക്ലെയ്വ് ഷില്‍ട്ടന്‍ ആയിരുന്നു മനോഹരമായ ആ ഷൂസുകള്‍ക്കു പിന്നില്‍.

എന്നാല്‍ തന്റെ വിവാഹ ഷൂസിന് ചില പ്രത്യേകതകള്‍ വേണമെന്ന് ഡയാനയ്ക്ക് നിര്‍ബന്ധമായിരുന്നു അഞ്ചടി പത്തിഞ്ച് ആയിരുന്നു ഡയാനയുടെ ഉയരം. അതിനാല്‍ ഷൂസ് ഇട്ടുവരുമ്പോള്‍ ഒരിക്കലും ചാള്‍സിനേക്കാള്‍ ഉയരം തനിക്കുണ്ടാവരുത്. തന്റെ നിബന്ധനകള്‍ നേരിട്ടെത്തിയായിരുന്നു ഡയാന നിര്‍മ്മാതാവിനോട് പറഞ്ഞത്.

542 സ്വീകന്‍സും 132 പേളുകളും ഷൂസില്‍ ഘടിപ്പിച്ചിരുന്നു. ചെരുപ്പിനു മുകളിലായി ഹൃദയസമാനമായ ഒരു ഡിസൈന്‍ ചെയ്തിരുന്നു. ഇതിനെല്ലാം പുറമെ ഡയാനയുടെ നിര്‍ദേശപ്രകാരം ആ ഷൂസുകളില്‍ ഒരു രഹസ്യ സന്ദേശം സൂക്ഷിച്ചിരുന്നു.

ചാള്‍സ്, ഡയാന എന്നീ പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ഷൂസില്‍ ആലേഖനം ചെയ്തിരുന്നു. ചെരുപ്പിനു താഴെ ഹീലില്‍ ആയിരുന്നു ഈ അക്ഷരങ്ങള്‍ പെയിന്റ് ചെയ്തത്. ചെരിപ്പിനു അടിഭാഗം ആരും കാണാന്‍ പോകുന്നില്ലെങ്കിലും ആ അക്ഷരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നു ഡയാനയ്ക്കു നിര്‍ബന്ധമായിരുന്നു. ഡയാനയുടെ മനോഹരങ്ങളായ വിവാഹ ഷൂസുകള്‍ ഓര്‍മയിലെത്തുമ്പോള്‍ മനസ്സില്‍ തെളിയുക ഇവരുടെ പ്രണയം വിളിച്ചോതുന്നു ആ അക്ഷരങ്ങളാണ്.

Exit mobile version