മെഹന്ദി ചടങ്ങില്‍ ലഹങ്കയ്‌ക്കൊപ്പം എല്‍ഇഡി ഷൂ: ആടിപ്പാടുന്ന നവവധുവിന് കൈയ്യടിച്ച് സൈബര്‍ലോകം, വീഡിയോ വൈറല്‍

വിവാഹ സങ്കല്‍പ്പങ്ങള്‍ മാറിയതോടെ സ്വന്തം വിവാഹം എതറ്റംവരെ പോയിയും വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നവരാണ് യുവതലമുറ. അത്തരത്തില്‍ വ്യത്യസ്തത കണ്ടെത്തിയ വധുവാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മെഹന്ദി ചടങ്ങില്‍ എല്‍ഇഡി ഷൂസ് ധരിച്ച് തട്ടുപൊളിപ്പന്‍ ഡാന്‍സ് കളിക്കുന്ന ലാവ്ലിന്‍ എന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. എല്ലാ ഫാഷന്‍ സങ്കല്‍പ്പങ്ങളെയും മറിച്ചിട്ട് ലഹങ്കയുടെ കൂടെയാണ് വധു എല്‍ഇഡി ഷൂ ധരിച്ചത്.


സ്റ്റുഡിയോ കെല്ലിയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് എല്‍ഇഡി ലൈറ്റ് വച്ച ഷൂ അണിഞ്ഞ വധുവിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. സില്‍വര്‍ എബ്രോയിഡറിയുള്ള നീല ലഹങ്കയില്‍ വധു സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ലോകം ഏറ്റെടുത്തിരിക്കുകയാണ്.

പരമ്പരാഗത വിവാഹവേഷത്തിനെ വെല്ലുവിളിച്ച് യുവതലമുറയ്ക്ക് പുതിയ വിവാഹസ്‌റ്റൈലുകളിലേക്കുള്ള ഒരു പ്രചോദനമാണ് നല്‍കുന്നത്. അനിത ഡോന്‍ഗ്രിയാണ് ലാവ്ലിന്റെ വിവാഹലഹങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഫാഷന്‍ ഡിസൈനറായ അബു ജാനി സന്ദീപ് കേസ്ല ഡിസൈന്‍ ചെയ്ത നീല കുര്‍ത്തയും വെള്ള പൈജാമയുമായിരുന്നു വരന്‍ മന്‍പ്രതീന്റെ വേഷം.

Exit mobile version