റൗഡി ബേബിക്ക് ചുവട് വെച്ച് നവ്യാ നായര്‍ ; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

എകദേശം ആറുലക്ഷത്തോളം ആളുകള്‍ ഇതുവരെ വീഡിയോ കണ്ടു

മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന പാട്ട് തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും തരംഗമാണ്. ഗാനത്തിന് ധനുഷും സായി പല്ലവിയും മനോഹരമായ നൃത്തച്ചുവടുകള്‍ കാഴ്ച്ചവെച്ചിരുന്നു. പ്രഭു ദേവയാണ് റൗഡി ബേബി എന്ന ഗാന രംഗത്തിന്റെ കൊറിയോഗ്രാഫര്‍.ഈ പാട്ടിന്റെ ഡാന്‍സുമായി വിദ്യാ ഉണ്ണിയുള്‍പ്പെടെ ധാരാളം പേര്‍ രംഗത്തെത്തി.

ഇപ്പോഴിതാ പാട്ടിന് ചുവടുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നവ്യാ നായര്‍. സ്‌കൂള്‍ കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരമാണ് നവ്യ. താരത്തിന്റെ ഡാന്‍സ് വളരെപ്പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങലില്‍ വൈറലായി. എകദേശം ആറുലക്ഷത്തോളം ആളുകള്‍ ഇതുവരെ വീഡിയോ കണ്ടു.

അതേസമയം നവ്യയുടെ ഡാന്‍സിന് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സായി പല്ലവിയുടെയത്ര മെയ്‌വഴക്കം നവ്യയ്ക്കില്ലെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ സായി പല്ലവി കുറച്ചുകൂടി എനര്‍ജെറ്റിക്കായി ചെയ്തു, അതേസമയം നവ്യ സിംപിളായി ചെയ്തുവെന്ന വ്യത്യാസം മാത്രമേയുള്ളുവെന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നത്. അതോടൊപ്പം വീഡിയോയില്‍ നവ്യ സുന്ദരിയായിരിക്കുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

വീഡിയോ കാണാം…

Exit mobile version