ഘടം വായിക്കുന്ന വയലിന്‍ മാന്ത്രികന്‍; ബാലഭാസ്‌ക്കറിന്റെ ഓര്‍മ്മകളില്‍ ഉടുപ്പാ ഫൗണ്ടേഷന്‍

ബാംഗ്ലൂരിലെ ഉടുപ്പാ ഫൗണ്ടേഷനിലിരുന്ന് സ്റ്റീഫന്‍ ദേവസ്സിയടക്കമുള്ള സൂഹൃത്തുക്കള്‍ക്കൊപ്പമിരുന്നു ബാലഭാസ്‌ക്കര്‍ ഘടം വായിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഗിരിധര്‍ ഉടുപ്പാ, ശിവമണി, സ്റ്റീഫന്‍ ദേവസ്സി. ജിനോ ബാങ്ക്‌സ്, കീത്ത് പീറ്റേഴ്‌സ് എന്നിവര്‍ക്കൊപ്പമാണ് ബാലഭാസ്‌ക്കറിന്റെ ഈ പ്രകടനം.

പ്രശസ്ത വാദ്യോപകരണ വിദഗ്ധന്‍ ഘടം ഗിരിധറിന്റെ നേതൃത്വത്തില്‍ സംഗീതം, രംഗകലകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2015ല്‍ ബാംഗ്ലൂരില്‍ രൂപം കൊണ്ട സംഘടനയാണ് ഉടുപ്പാ ഫൗണ്ടേഷന്‍. അവിടെ വച്ചു ഫെബ്രുവരിയില്‍ നടന്ന ഒരു കൂട്ടായ്മയുടെ ഭാഗമായാണ് ഈ കലാകാരന്‍മാര്‍ ഘടങ്ങളുമായി അണിനിരന്നത്.

സോഷ്യല്‍ മീഡിയ ഇപ്പോഴും അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഓര്‍മ്മകളിലാണ്. അദ്ദേഹത്തിന്റെ പെട്ടെന്നുണ്ടായ മരണത്തിന്റെ ഞെട്ടല്‍ കേരള ജനതയില്‍ നിന്നും ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

Exit mobile version