മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വീഡിയോ കണ്ടത് എട്ട് ലക്ഷത്തോളം പേര്‍..! ഇങ്ങനെ വൈറലാകാന്‍ കാരണം തേടിയവര്‍ കണ്ടശേഷം ഷെയര്‍ ചെയതു

സുമാത്ര: ഇത് വറുമൊരു വീഡിയോ അല്ല. ഇന്തോനേഷ്യന്‍ ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ്. അതിലുപരി ഫേസ്ബുക്കില്‍ ലക്ഷക്കണക്കിന് പേര്‍ കണ്ട് ഹിറ്റായിരിക്കുകയാണ്.

26 അടി നീളമുള്ള ഒരു വന്‍ മലമ്പാമ്പിനെ മല്‍പിടുത്തത്തിലൂടെ കീഴടക്കുന്ന ഗ്രാമവാസികളുടെ വീഡിയോ ആണിത്.

പുഴയുടെ തീരത്ത് അനങ്ങാതെ കിടക്കുകയായിരുന്ന മലമ്പാമ്പിനെ കണ്ട് മരക്കുറ്റിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു സംഘം അടുത്തെത്തിയതും, അവിടെയിരുന്നതും. സംഘത്തിലെ ഒരാള്‍ സംസാരത്തിനിടെ വെറുതെ ‘മരക്കുറ്റി’യില്‍ ഒന്ന് തൊട്ടതോടെ സംഗതി ആകെ മാറിമറിഞ്ഞു. ചീറ്റിക്കൊണ്ട് ഇയാള്‍ക്ക് നേരെ തിരിഞ്ഞ പാമ്പ്.

എന്നാല്‍ പേടിച്ച് പിന്മാറാന്‍ അവര്‍ തയ്യാറായില്ല. കാട്ടുവള്ളികള്‍ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അവര്‍ അതിനെ മെരുക്കിയത്. കൂട്ടിലാക്കിയ പാമ്പിനെ കൊണ്ട് നാട്ടുകാര്‍ അടുത്തുള്ള കാഴ്ചബംഗ്ലാവിലെത്തിയെങ്കിലും സൗകര്യക്കുറവ് പറഞ്ഞ് അവര്‍ ഒഴിവാക്കി. ഇതോടെ സമീപത്തുള്ള ഒരു വീട്ടില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ് .

നാട്ടുകാരനായ റോണല്‍ പോസ്റ്റ് ചെയ്ത് വീഡിയോ ഇതിനോടകം എട്ട് ലക്ഷത്തോളം പേര്‍ കണ്ടു. പതിനായിരത്തിലധികം പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Exit mobile version