മുത്തശ്ശിക്കെന്ത് ടിക് ടോക്… കൊച്ചുമകന്‍ സന്യാസിയായെന്ന് കരുതി കരഞ്ഞ് മുത്തശ്ശി ; ‘ക്യൂട്ട് വീഡിയോ’ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍

വൈശാലി എന്ന ചിത്രത്തിലെ ഇന്ദ്രനീലിമയോളം എന്ന ഗാനത്തിന് ടിക് ടോക് ചെയ്യാനാണ് വീടിന്റെ മുറ്റത്ത് ഹോമകുണ്ഡം ഒരുക്കി സന്യാസി വേഷത്തില്‍ യുവാവ് ഒരുങ്ങിയത്. ഇതുകണ്ട മുത്തശ്ശി കൊച്ചുമോന്‍ സന്യാസിയായെന്ന് തെറ്റിദ്ധരിച്ച് കരച്ചില്‍.

കൊച്ചുമോന്‍ കാര്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മുത്തശ്ശിക്കെന്ത് ടിക് ടോക്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.

Exit mobile version