ചീറിപ്പാഞ്ഞ് വന്ന കാര്‍ അമ്മയുടെ ജീവനെടുത്തത് അറിയാതെ അരികില്‍ ഈ കുഞ്ഞ്! സോഷ്യല്‍മീഡിയയുടെ കണ്ണീരായി അമ്മ കുരങ്ങും കുഞ്ഞും; വീഡിയോ

ഇത്രയും നാള്‍ എന്നെ ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് കുതിച്ച അമ്മ ഇനി ഇല്ലെന്നൊന്നും അറിയാതെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച കുട്ടിക്കുരങ്ങിന്റെ ശരീരത്തിലും രക്തം പടര്‍ന്നിരിക്കുന്നു.

ഏതോ ചീറിപ്പാഞ്ഞു വന്ന കാറിന്റെ അടിയില്‍പ്പെട്ട് രക്തംവാര്‍ന്ന് റോഡില്‍ പൊലിഞ്ഞത് ആ കുഞ്ഞുജീവിയുടെ എല്ലാമെല്ലാമായിരുന്ന അമ്മയായിരുന്നു. എന്നാല്‍ മരണത്തിന്റേയോ അതിജീവനത്തിന്റേയോ പാഠങ്ങള്‍ അറിയാത്ത ആ കുഞ്ഞു കുരങ്ങന്‍ അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ആരുടേയും കരളലിയിക്കുന്നതാണ്. മരിച്ച് ചോരയില്‍ കുളിച്ച് കിടക്കുന്ന അമ്മ കുരങ്ങിന്റെ അരികിലിരുന്ന് കുഞ്ഞ് ഇടക്ക് അവന്‍ വിശന്നിട്ടാണെന്ന് തോന്നുന്നു മാതൃത്വത്തിന്റെ മാധുര്യം നുകരാനും ഇടയ്ക്ക് ശ്രമിക്കുന്നുണ്ട്.

ഇത്രയും നാള്‍ എന്നെ ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് കുതിച്ച അമ്മ ഇനി ഇല്ലെന്നൊന്നും അറിയാതെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച കുട്ടിക്കുരങ്ങിന്റെ ശരീരത്തിലും രക്തം പടര്‍ന്നിരിക്കുന്നു.

ഈ ദാരുണകാഴ്ച്ച ഉത്തര്‍പ്രദേശിലെ ബറേലിക്കും ബുഡോണിനുമിടക്കുളള വനാതിര്‍ത്തിയിലുളള ഒരു റോഡിലാണ്. പാത മുറിച്ച് കടക്കുമ്പോഴാണ് കുട്ടിക്കുരങ്ങനെ ഒറ്റക്കാക്കി അവന്റെ അമ്മ എവിടെയോ മറഞ്ഞത്. ഉറക്കെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച് ശബ്ദം നഷ്ടപ്പെട്ട ആ കുട്ടിക്കുരങ്ങിനെ ഒടുവില്‍ അടുത്തുളള ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് ജീപ്പിലേറ്റി കൊണ്ടുപോയി. ജീപ്പ് അവന്റെ അമ്മയുടെ അരികെ നിന്നും അകലുമ്പോഴും ആ കുട്ടിക്കുരങ്ങന്റെ നിഷ്‌കളങ്കമായ കണ്ണുകള്‍ അമ്മയുടെ നിശ്ചലമായ ശരീരത്തെ പിന്തുടരുകയായിരുന്നു.

Exit mobile version