നഖം വെട്ടുമ്പോൾ ബോധക്ഷയം; ദേ..ഈ നായക്കുട്ടി ആ ഓസ്‌കാർ അവാർഡ് അങ്ങ് എടുക്കുവാ..!

അത്രത്തോളം അമ്പരപ്പിക്കുന്ന അഭിനയ മുഹൂർത്തമാണ് ഈ നായക്കുട്ടി കാഴ്ചവെയ്ക്കുന്നത്.

ഇനി ആരും ഈ വർഷത്തെ മികച്ച അഭിനയത്തിനുള്ള ഓസ്‌കാർ പ്രതീക്ഷിക്കേണ്ട, അത് ഈ നായക്കുട്ടി സ്വന്തമാക്കുമെന്ന് ഉറപ്പാണ്. സോഷ്യൽമീഡിയ ഇപ്പോൾ ഒന്നടങ്കം പറയുന്നത് തന്നെ ഇതാണ്. അത്രത്തോളം അമ്പരപ്പിക്കുന്ന അഭിനയ മുഹൂർത്തമാണ് ഈ നായക്കുട്ടി കാഴ്ചവെയ്ക്കുന്നത്.

നഖം വെട്ടാൻ പിടിച്ചിരുത്തിയ നായക്കുട്ടിയാണ് കഥയിലെ താരം. നഖത്തിൽ തൊടുന്നത് തന്നെ പുള്ളിക്ക് ഒട്ടും ഇഷ്ടമില്ലെന്ന് ആ മുഖംകണ്ടാലറിയാം. നഖം വെട്ടാൻ നെയിൽ കട്ടർ എടുത്തതും ദേ കിടക്കുന്നു നായക്കുട്ടി താഴെ. ഇടംവലം നോക്കാതെ ഒരും ബോധം കെടൽ അങ്ങ് വച്ചു കൊടുത്തു ഈ നായക്കുട്ടി.

അതേസമയം, നഖം വെട്ടാതിരിക്കാൻ നായക്കുട്ടി കാണിച്ച അടവ് സൈബർലോകത്ത് വലിയ വാർത്തയായിരിക്കുകയാണ്. തരംഗമായ ഈ വീഡിയോ 60 ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്.

Exit mobile version