വീടും പരിസരവും ഭംഗിയാക്കാം പാഴ് വസ്തുക്കള്‍ കൊണ്ട്!

സ്റ്റീല്‍ പാത്രങ്ങളില്‍ അധിക ജലം വാര്‍ന്നുപോകാനായി ദ്വാരങ്ങള്‍ ഇടുക അത്ര എളുപ്പമല്ല. ഇത്തരം പാത്രങ്ങളില്‍ ദ്രാവക മിശ്രിതം നിറച്ച് അതില്‍ വളരുവാന്‍ കഴിവുള്ള നീര്‍ബ്രഹ്മി, വാട്ടര്‍ ലെറ്റിയൂസ്, ആമസോണ്‍ ചെടി ഇവ നടാം

നമ്മുടെ വീടുകളിലെ ഒരു പ്രധാന പ്രശ്‌നമാണ് മണ്ണില്‍ ലയിക്കാത്ത പ്ലാസ്റ്റിക്, ഫൈബര്‍, സ്റ്റീല്‍, റബര്‍ തുടങ്ങിയവ വസ്തുക്കള്‍. എന്നാല്‍ ഈ വിധത്തിലുള്ള പാഴ് വസ്തുക്കള്‍ കൊണ്ട് ചട്ടികളാക്കി ചെടികള്‍ തയാറാക്കും. ഇപ്പോള്‍ റീസൈക്കിള്‍ ഗാര്‍ഡന്‍ ലോകമെങ്ങും ട്രെന്‍ഡാണ്. അധികം വയില്‍ കിട്ടാത്ത വരാന്ത, മരത്തിന്റെ ചോല ഇവിടങ്ങളില്‍ ഉദ്യാനം ഒരുക്കിയാല്‍ റീസൈക്കിള്‍ ചെയ്ത പാത്രങ്ങള്‍ കൂടുതല്‍ നാള്‍ ഭംഗിയോടെ നില്‍ക്കും.

കാര്‍ ബാറ്ററിയുടെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്‌പെട്ടി, ഫ്‌ലഷ് ടാങ്ക്, ട യര്‍, മിക്‌സിയുടെ ബൗള്‍, ചെറിയ ഫ്രിഡ്ജിന്റെ പുറംപെട്ടി തുടങ്ങിയവ ചെടി നടാനുള്ള പാത്രങ്ങളായി മാറ്റിയെടുക്കാം. ഇതു വഴി വീട്ടില്‍ മാലിന്യങ്ങള്‍ ഇല്ലാതാകുന്നതിനെപ്പം വീടിന് ചുറ്റും ചെടികള്‍ കൊണ്ട് അലംങ്കരിക്കാനും കഴിയും.

ഫ്രിഡ്ജാണ് ചെടി നടാനായി ഉപയോഗിക്കുന്നതെങ്കില്‍ പുറത്തെ കെയ്‌സ് ഒഴിച്ച് മോട്ടോര്‍, കോയില്‍, തട്ടുകള്‍, വാതില്‍ എല്ലാം നീക്കം ചെയ്യത ശേഷം താഴെ ഭാഗത്ത് വെള്ളം വാര്‍ന്നു പോകാനായി ആവശ്യാനുസരണം ദ്വാരങ്ങള്‍ ഇട്ട് കൊടുക്കണം. വേണങ്കില്‍ പുറം ഭംഗിയായി പെയിന്റ് ചെയ്ത് ചിത്രങ്ങളും വരച്ച് ആകര്‍ഷകമാക്കാം.
ഇനി അടിഭാഗത്ത് വലുപ്പമുള്ള മെറ്റല്‍ ചീളുകള്‍ നിരത്തി അതിനുള്ളില്‍ പ്ലാസ്റ്റിക് നെറ്റ് വിരിച്ച ശേഷം ഇതിനു മുകളില്‍ മിശ്രിതം നിറയ്ക്കാം. ഇങ്ങനെ തയാറാക്കിയ ഫ്രിഡ്ജില്‍ ചെടികള്‍ കൂട്ടമായാണ് നടേണ്ടത്.സ്റ്റീല്‍ പാത്രങ്ങളില്‍ അധിക ജലം വാര്‍ന്നുപോകാനായി ദ്വാരങ്ങള്‍ ഇടുക അത്ര എളുപ്പമല്ല. ഇത്തരം പാത്രങ്ങളില്‍ ദ്രാവക മിശ്രിതം നിറച്ച് അതില്‍ വളരുവാന്‍ കഴിവുള്ള നീര്‍ബ്രഹ്മി, വാട്ടര്‍ ലെറ്റിയൂസ്, ആമസോണ്‍ ചെടി ഇവ നടാം

Exit mobile version