വേനല്‍ക്കാലത്ത് മുട്ട ആരോഗ്യത്തിനു നല്ലതോ?

13 അവശ്യപോഷകങ്ങളാണ് മുട്ടയിലുള്ളത്. ബയോടിന്, കോളിന്,കാല്‍സ്യം, അയണ്‍, വൈറ്റമിന് എ, ലൂടിയിന്, ആന്റിഓക്‌സിഡന്റായ Zeaxanthin എല്ലാം ഇതിലുണ്ട്

മുട്ട എല്ലാവരുടെയും പ്രിയ ഭക്ഷണമാണ്. മുട്ട നമ്മുടെ ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുന്ന ഒരു വിഭവമാണ്. രുചിയും പോഷകവും ഏറെയുള്ള ഒരു വിഭവം. പലഹാരങ്ങളില്‍ മുട്ട ഉള്‍പ്പെടുത്തുന്നുണ്ട്. പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍ എന്നിവ ധാരളമടങ്ങിയതാണ് മുട്ട.

13 അവശ്യപോഷകങ്ങളാണ് മുട്ടയിലുള്ളത്. ബയോടിന്, കോളിന്,കാല്‍സ്യം, അയണ്‍, വൈറ്റമിന് എ, ലൂടിയിന്, ആന്റിഓക്‌സിഡന്റായ Zeaxanthin എല്ലാം ഇതിലുണ്ട്. വൈറ്റമിന് ഡി അടങ്ങിയ അപൂര്‍വ്വം ആഹാരങ്ങളില്‍ ഒന്നായ മുട്ട എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യവുമാണ്.

എന്നാല്‍ വേനല്‍കാലത്ത് അധികം മുട്ട കഴിച്ചാല്‍ ശരീരത്തിലെ ചൂട് വര്‍ദ്ധിക്കും ഇത് ദഹനക്കേട് പോലുള്ള ചില അസ്വസ്ഥതകള്‍ ഉണ്ടാക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

Exit mobile version