അകാലനര അകറ്റാന്‍ എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന പൊടിക്കൈകള്‍

പലകാരണങ്ങള്‍ കൊണ്ട് അകാലനര ഉണ്ടും. മാനസികസമ്മര്‍ദ്ദം, പാരമ്പര്യം, വിറ്റാമിന്‍ ബിയുടെ കുറവ്, സോപ്പിന്റെയും ഷാംപൂവിന്റെയും ഉപയോഗം, പുകവലി, വിളര്‍ച്ച എന്നിവയാണ് അകാലനര ഉണ്ടാകാനുള്ള കാരണങ്ങള്‍

ഇന്നത്തെ കാലത്ത് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അകാലനര. പലകാരണങ്ങള്‍ കൊണ്ട് അകാലനര ഉണ്ടും. മാനസികസമ്മര്‍ദ്ദം, പാരമ്പര്യം, വിറ്റാമിന്‍ ബിയുടെ കുറവ്, സോപ്പിന്റെയും ഷാംപൂവിന്റെയും ഉപയോഗം, പുകവലി, വിളര്‍ച്ച എന്നിവയാണ് അകാലനര ഉണ്ടാകാനുള്ള കാരണങ്ങള്‍. അകാലനര തടയുന്നതിനും, അകാലനര വന്നിട്ടുണ്ടെങ്കില്‍ അവ അകറ്റാനുമുള്ള ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

* നെല്ലിക്കയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ തലമുടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുകയും അല്‍പസമയത്തിനുശേഷം
കഴുകിക്കളയുകയും ചെയ്യുക.അകാലനര അകറ്റാന്‍ ഏറ്റവും നല്ലതാണ് നെല്ലിക്ക.
* കറിവേപ്പില ഇട്ട് ചൂടാക്കിയ വെളിച്ചെണ്ണ അകാലനര തടയാന്‍ സഹായിക്കും . മുടിയുടെ സ്വാഭാവിക നിറം
നിലനിര്‍ത്താന്‍ സഹായിക്കുന്ന വര്‍ണ്ണവസ്തു കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്.
* മുടി കഴുകാനായി വീര്യം കുറഞ്ഞ ഹെര്‍ബല്‍ ഷാംപൂ ഉപയോഗിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
* കറ്റാര്‍വാഴ നീര് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് അകാലനര ഇല്ലാതാക്കാന്‍ സഹായിക്കും.
* നെല്ലിക്കാനീര് , ബദാം ഓയില്‍ , നാരങ്ങാനീര് എന്നിവ ചേര്‍ത്ത് മസാജ് ചെയ്യുന്നത് അകാലനരയെ
പ്രതിരോധിക്കും.

ഭക്ഷണകാര്യത്തിലും ശ്രദ്ധവേണം

1. ഇരുമ്പ്, വിറ്റാമിന്‍ സി, മിനറല്‍സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക.
2. സിങ്ക്, കോപ്പര്‍ എന്നീ ഘടകങ്ങള്‍ മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്. അതിനാല്‍
കോളിഫ്‌ലവര്‍ , വാഴപ്പഴം , തക്കാളി, ധാന്യം , ലിവര്‍ മുതലായവ കഴിക്കുക.
3. കോപ്പറിന്റെ അംശം അടങ്ങിയ ബദാം , ഞണ്ട്, ചെമ്മീന്‍ , മുട്ടയുടെ മഞ്ഞ എന്നിവ ഭക്ഷണത്തില്‍
ഉള്‍പ്പെടുത്തുക.
4. വാഴപ്പഴം , ക്യാരറ്റ് , മത്സ്യം മുതലായവയും ആഹാരത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കണം. ആന്റി
ഓക്‌സിഡന്റ്‌സ് അടങ്ങിയ ഭക്ഷണവും അകാലനരയെ പ്രതിരോധിക്കും.

Exit mobile version