തിരുവനന്തപുരം: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യ ലീഡ് യുഡിഎഫ് നേടി. ആലപ്പുഴയിലും വയനാട്ടിലും എറണാകുളത്തും യുഡിഎഫിന് ലീഡ് നേടാനായി. ചാലക്കുടിയിൽ എൽഡിഎഫിനാണ് ലീഡ്. പോസ്റ്റൽവോട്ടുകളാണ് ആദ്യം എണ്ണുന്നത്.
എട്ട് മണിയോടാണ് ംസസ്ഥാനത്തെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകൾ തുറന്നത്. ആദ്യം എണ്ണുന്നത് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമായിരിക്കും.
ALSO READ- ചങ്കിടിപ്പോടെ മുന്നണികൾ; വോട്ടെണ്ണൽ തുടങ്ങി; ഫലം പതിനൊന്നോടെ
അടുത്ത അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മുദ്ര പൊട്ടിക്കും. വോട്ടർമാർക്കൊപ്പം ആകാംക്ഷയോടെ കാത്തിരിപ്പിലാണ് കേരളത്തിലുൾപ്പടെ മുന്നണികൾ.
