മാസപ്പിറവി കണ്ടില്ല; റംസാൻ വ്രതാരംഭം കേരളത്തിൽ ചൊവ്വാഴ്ച; ഒമാനിലൊഴികെ ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച വ്രതാരംഭം

തിരുവനന്തപുരം: കേരളത്തിൽ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു.

മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ നാളെ (തിങ്കൾ) റംസാൻ വ്രതം ആരംഭിക്കും. യു.എ.ഇ, ഖത്തര്‍, സൗദി, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച വ്രതമാരംഭിക്കും.

ALSO READ- നിശ്ചയത്തിന് ശേഷം വിവാഹത്തിൽ നിന്നും പിന്മാറി; യുവതിയെ ആക്രമിച്ച് യുവാവ്; വസ്ത്രങ്ങൾ വലിച്ചുകീറി; ഫോൺ കടലിലേക്ക് എറിഞ്ഞു: അറസ്റ്റ്

മാസപ്പിറ ദൃശ്യമാകാത്തതിനാൽ​ ഒമാനിൽ റമദാൻ ഒന്ന്​ ചൊവ്വാഴ്​ചയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മാസപ്പിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളായിരുന്നു രാജ്യത്ത്​ ഒരുക്കിയിരുന്നത്​.

Exit mobile version