എട്ടാം തവണയും ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; തകര്‍ത്തടിച്ച് രോഹിത്, ഫോമില്‍ തിരിച്ചെത്തി ശ്രേയസ്

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താന് മുന്നില്‍ വീണ്ടും അപരാജിത കുതിപ്പുമായി ഇന്ത്യ. തുടര്‍ച്ചയായ എട്ടാം തവണ ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യയ്ക്ക് ഒപ്പം. ഇത്തവണ ഏഴ് വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്താന് 191 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യന്‍ ബോളിങ് നിര തിളങ്ങിയതോടെ പാകിസ്താന് ചെറിയ മാര്‍ജിനില്‍ ഒതുങ്ങാനായിരുന്നു വിധി. പാക് നിരയില്‍ ബാബര്‍ അസം അമ്പത് റണ്‍സും 49 റണ്‍സെടുത്ത് മുഹമ്മദ് റിസ്വാനും 39 റണ്‍സെടുത്ത ഇമാം ഉള്‍ഹഖും മാതത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ഇന്ത്യയ്ക്കായി ബുംറ, സിറാജ്, ഹാര്‍ദിക്, കുല്‍ദീപ്, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ALSO READ- 20 വര്‍ഷം കാത്തിരുന്നിട്ടും മനസിനിണങ്ങിയ വരനെ കണ്ടെത്താനായില്ല; ഒടുവില്‍ ആഘോഷത്തോടെ ലക്ഷങ്ങള്‍ ചെലവിട്ട് സ്വയം വിവാഹം ചെയ്ത് സാറ!

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ വിജയം നേടി. നഷ്ടമായത് മൂന്ന് വിക്കറ്റ് മാത്രം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യന്‍ ജയം സുഖമമാക്കിയത്. 63 പന്തുകള്‍ നേരിട്ട രോഹിത് ആറ് വീതം സിക്സും ഫോറുമടക്കം 86 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ 53 റണ്‍സോടെ പുറത്താകാതെ നിന്നു. ഫോമിലേക്ക് ശ്രേയസ് തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. പാകിസ്താന് വേണ്ടി ഷഹീന്‍ അഫ്രീദി 2 വിക്കറ്റും ഹസന്‍ അലി ഒരു വിക്കറ്റും വീഴ്ത്തി.

Exit mobile version