സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ്; 6055 പേര്‍ക്ക് രോഗമുക്തി, 21 മരണം

covid | pinarayi vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 21 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 6055 പേര്‍ രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2880 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 405 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.6055 പേര്‍ ഇന്ന് രോഗമുക്തി നേടി. നിലവില്‍ 61894 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 34689 സാമ്പിളുകളാണ് പരിശോധിച്ചത്.

Exit mobile version