തുടര്‍ച്ചയായ രണ്ടാം ദിനവും രോഗികളേക്കാള്‍ ഉയര്‍ന്ന് രോഗമുക്തി: ഇന്ന് 5022 പേര്‍ക്ക് കൊവിഡ്; 7469 പേര്‍ക്ക് രോഗമുക്തി, 21 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4257 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 647 പേരുടെ ഉറവിടം വ്യക്തമല്ല.മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് രോഗമുക്തരുടെ എണ്ണം കൂടുതലാണ്. ഇന്ന് 7469 പേര്‍ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 92731 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 36599 സാമ്പിളുകളാണ് പരിശോധിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version