6000 കടന്ന് രോഗികള്‍; 21 മരണം; 5321 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ;അതീവ ആശങ്കയില്‍ സംസ്ഥാനം

തിരുവനന്തപുരം: അതീവ ആശങ്കയില്‍ സംസ്ഥാനം. കൊവിഡ് രോഗികളുടെ എണ്ണം 6000 കടന്നു. ഇന്ന് 6324 പേര്‍ക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്. 21 മരണമാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

5321 പേര്‍ക്കും ഇന്ന് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ 628 പേരുടെ ഉറവിടം അറിയില്ല. 24 മണിക്കൂറില്‍ 54989 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ഇന്ന് 3168 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 45919 ആയി.

ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ കോഴിക്കോടാണ്. 883 പേര്‍ക്കാണ് കോഴിക്കോട് രോഗം ബാധിച്ചത്. ഇതില്‍ 820 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. തിരുവനന്തപുരത്ത് 875 പേര്‍ക്ക് രോഗബാധ ഉണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നൂറിലേറെ പേരുണ്ട് ഓരോ ദിവസവും. ഇന്നലെ 118 പേര്‍ക്ക് കൊവിഡ് ബാധിച്ചത് 60 ലേറെ പ്രായമുള്ളവര്‍ക്കും 15 ല്‍ താഴെ പ്രായമുള്ള 78 കുട്ടികള്‍ക്കും. തിരുവനന്തപുരം തീരപ്രദേശത്തെ കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version