കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 28498 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 553 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 28498 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 906752 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 553 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 23727 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 311565 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 571460 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതതായി 6497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 260924 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 193 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 10482 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ പുതുതായി 1246 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 113740 ആയി ഉയര്‍ന്നു. 40 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3411 ആയി ഉയര്‍ന്നു.

തമിഴ്നാട്ടിലും വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 4328 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 142798 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2032 ആയി ഉയര്‍ന്നു. നിലവില്‍ 48196 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 92567 പേരാണ് രോഗമുക്തി നേടിയത്. കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2738 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 41581 ആയി ഉയര്‍ന്നു. 73 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 761 ആയി ഉയര്‍ന്നു.

Exit mobile version