ട്വിറ്ററില്‍ ഇനി എഡിറ്റ് ചെയ്യാം

അതേസമയം ഇങ്ങനെ എഡിറ്റ് ചെയ്താലും ആദ്യമിട്ട ട്വീറ്റ് കാണാനാകും എന്ന പോരായ്മ നിലനില്‍ക്കുന്നു

പുതിയ അപ്‌ഡേഷനുമായി ട്വിറ്റര്‍. 32 കോടിയോളം പേര്‍ ഉപയോഗിക്കുന്ന ട്വീറ്ററില്‍ ഇനി എഡിറ്റ് സൗകര്യവും ലഭ്യമാകും. ഇത്രയേറെ ഉപഭോക്താക്കള്‍ ഉണ്ടായിട്ടും ഒരിക്കല്‍ ഇട്ട ട്വീറ്റ് പിന്നീട് തിരുത്താന്‍ കഴിയാത്തത് ആപ്പിന്റെ ഏറ്റവും വലിയ അപാകതയായി ഉപഭോക്താക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ട്വീറ്റ് ഇടുന്നതിന് മുന്‍പ് 530 സെക്കന്‍ഡ് ലഭിക്കുകയും അപ്പോള്‍ത്തന്നെ ആവശ്യമായ തിരുത്തുകള്‍ ഉള്‍പ്പെടുത്താവുന്ന തരത്തിലും ട്വിറ്ററിനെ നവീകരിക്കാനാണ് തീരുമാനം. അതേസമയം ഇങ്ങനെ എഡിറ്റ് ചെയ്താലും ആദ്യമിട്ട ട്വീറ്റ് കാണാനാകും എന്ന പോരായ്മ നിലനില്‍ക്കുന്നു.

Exit mobile version