ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ രാജാവ് ഷവോമി തന്നെ

43 കോടി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഉള്ള ഇന്ത്യയില്‍ 2018 ലെ എല്ലാ പാദങ്ങളിലും ഷവോമി തന്നെയാണ് വിപണയില്‍ മുന്നിട്ട് നിന്നത്

ന്യൂ ഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കുന്ന കമ്പനി എന്ന നേട്ടം കൈവരിച്ച് ഷവോമി. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ഷവോമിയുടെ പങ്കാളിത്തം ഇപ്പോള്‍ 27 ശതമാനമാണ്.സാംസങ്ങാണ് രണ്ടാം സ്ഥാനത്ത് വിപണി വിഹിതം 22 ശതമാനവും.

43 കോടി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഉള്ള ഇന്ത്യയില്‍ 2018 ലെ എല്ലാ പാദങ്ങളിലും ഷവോമി തന്നെയാണ് വിപണയില്‍ മുന്നിട്ട് നിന്നത്. കണക്കുകളനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വില്‍ക്കപ്പെട്ട സ്മാര്‍ട്ട്ഫോണുകളുടെ 28 ശതമാനം വിറ്റത് ഷവോമിയാണ്. സാംസങ്ങിന്റേത് 24 ശതമാനമാണ്.

കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ചൈന കഴിഞ്ഞാല്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയായി ഇന്ത്യ മാറി.അതേസമയം 10 ശതമാനം വര്‍ദ്ധവനാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

Exit mobile version