സൂക്ഷിക്കുക! ഡോക്ടറോട് നുണ പറഞ്ഞാല്‍ ഇനി പിടിവീഴും

'മെഡി ഇ-ബോക്‌സ്' എന്ന പേരില്‍ ഒരു ഡിവൈസ് തന്നെ തയ്യാറാക്കിയിരിക്കുകയാണ് കായംകുളം സ്വദേശി ബാസിം ബഷീറും പാലാ സ്വദേശി നെബു പുളിക്കലും. ഓപ്സെറ്റ് സൊലൂഷന്‍സ് എന്ന സംരംഭത്തിന്റെ സാരഥികളാണ് ഇവര്‍. എറണാകുളത്ത് എം ടെക്കിന് ഒരുമിച്ചു പഠിക്കുമ്പോഴുള്ള സൗഹൃദമാണ് ബാസിമിനെയും നെബുവിനെയും ഓപ്സെറ്റ് എന്ന സംരംഭത്തിലേക്ക് നയിച്ചത്.

വക്കീലിനോടും ഡോക്ടറോടും നുണ പറയരുതെന്നൊരു ചൊല്ലുണ്ട്. എന്നാലും ഡോക്ടറോട് ചെറുതായെങ്കിലും നുണ പറയുന്നവരാണ് നമ്മളില്‍ പലരും. രോഗം കുറച്ച് ഭേദമായെന്ന് തോന്നിയാല്‍ അപ്പോള്‍ത്തന്നെ മരുന്നു നിര്‍ത്തും. ഒരാഴ്ചത്തേക്ക് തന്ന മരുന്ന് ചിലപ്പോള്‍ മൂന്നു ദിവസം മാത്രം കഴിക്കും. ചിലപ്പോള്‍ രാത്രി കഴിക്കേണ്ട മരുന്നു കഴിക്കാന്‍ മറക്കും. ഇനി അസുഖം കൂടി വീണ്ടും ഡോക്ടറെ കണ്ടാല്‍ ഒരാഴ്ച കഴിച്ചു എന്നും പറയും.

എന്നാല്‍ ഇനി ഡോക്ടറോട് കള്ളം പറയരുത്. പറഞ്ഞാല്‍ പിടിവീഴും.

‘മെഡി ഇ-ബോക്‌സ്’ എന്ന പേരില്‍ ഒരു ഡിവൈസ് തന്നെ തയ്യാറാക്കിയിരിക്കുകയാണ് കായംകുളം സ്വദേശി ബാസിം ബഷീറും പാലാ സ്വദേശി നെബു പുളിക്കലും. ഓപ്സെറ്റ് സൊലൂഷന്‍സ് എന്ന സംരംഭത്തിന്റെ സാരഥികളാണ് ഇവര്‍. എറണാകുളത്ത് എം ടെക്കിന് ഒരുമിച്ചു പഠിക്കുമ്പോഴുള്ള സൗഹൃദമാണ് ബാസിമിനെയും നെബുവിനെയും ഓപ്സെറ്റ് എന്ന സംരംഭത്തിലേക്ക് നയിച്ചത്.

ഡോക്ടര്‍ക്ക് തന്റെ രോഗിയുടെ രോഗം, മരുന്നുകളുടെ ലിസ്റ്റ് തുടങ്ങിയ വിവരങ്ങളെല്ലാം ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. മെഡി ഇ-ബോക്‌സ് വഴിയാണ് രോഗിയുടെ ചലനങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുക. മെഡി ഇ-ബോക്‌സ് രോഗികള്‍ക്ക് നല്‍കുന്നതിനോടൊപ്പം ഡോക്ടര്‍ക്ക് നല്‍കുന്ന ആപ്ലിക്കേഷനില്‍ അപ്പോള്‍ത്തന്നെ രോഗിയുടെ മുഴുവന്‍ വിവരങ്ങള്‍ റെക്കോഡായിട്ടുണ്ടാകും.

ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) സാങ്കേതിക വിദ്യയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഓരോ മാറ്റങ്ങളും ഡോക്ടര്‍ക്ക് ഒറ്റ ക്ലിക്കില്‍ ആപ്ലിക്കേഷന്‍ വഴി ലഭിക്കും. ഇതിനായി യൂസര്‍ നെയിമും പാസ്വേഡും നല്‍കും. രോഗമുള്ളയാള്‍ മരുന്നുകഴിക്കേണ്ട സമയം മറന്നു പോകുമെന്നുണ്ടെങ്കില്‍ ഇതില്‍ സമയവും സെറ്റ് ചെയ്യാം. അതിനായി പുഷ് നോട്ടിഫിക്കേഷന്‍ സംവിധാനമുണ്ട്.

നിര്‍ദേശിച്ച സമയം കഴിഞ്ഞ് വീണ്ടും ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ രോഗി കഴിച്ച മരുന്നിന്റെ ക്രമം, മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഡോക്ടര്‍ക്ക് അറിയാന്‍ സാധിക്കും. അതായത്, രോഗി ഇത്രയും നാള്‍ കഴിച്ച മരുന്നുവിവരങ്ങളെല്ലാം ഗ്രാഫ് മുഖാന്തരം ഡോക്ടര്‍ക്ക് ലഭിക്കും.

ഇതുവഴി ഡോക്ടര്‍ക്ക് രോഗിക്ക് ഭാവിയില്‍ വരാന്‍പോകുന്ന രോഗ സാധ്യതകളെക്കുറിച്ച് അറിയാന്‍ സാധിക്കും. കൂടാതെ ഒരു റിസര്‍ച്ചിനായി ഇത് ഉപയോഗിക്കാവുന്നതാണ്. തിരുവനന്തപുരത്ത് ഒരു മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തപ്പോഴാണ് ഇത്തരം ഒരു ആശയം ബാസിമിന് തോന്നുന്നത്. പിന്നീട് അത് എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നായി. മെഡിക്കല്‍ വശത്തെ കുറിച്ച് അറിയാത്തതിനാല്‍ കോണ്‍ഫറന്‍സില്‍വെച്ച് പരിചയപ്പെട്ട ഡോ. അരുണിനോട് കാര്യം പറഞ്ഞു. അങ്ങനെ ഡോക്ടറുടെ ആശയവും ഉള്‍ക്കൊണ്ടാണ് ഇവര്‍ മെഡി ഇ-ബോക്‌സ് തയ്യാറാക്കിയത്.

ഈ കണ്ടുപിടുത്തം സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. കുറഞ്ഞത് രണ്ടോ മൂന്നോ മാസ കാലയളവില്‍ മരുന്നു കഴിക്കേണ്ടിവരുന്ന രോഗികള്‍ക്കാണ് ഇത് ഉപകരിക്കുക.

Exit mobile version