വട ചെന്നൈയുടെ വ്യാജ പതിപ്പ് തമിഴ് റോക്കേഴ്‌സില്‍; ഓണ്‍ലൈന്‍ പൈറസി സൈറ്റുകള്‍ക്ക് കടിഞ്ഞാണിടാന്‍ പ്രത്യേക സംഘമെന്ന് വിശാല്‍

ധനുഷ് അഭിനയിച്ച വട ചെന്നൈയുടെയും വ്യാജ പതിപ്പ് ഓണ്‍ലൈനില്‍. ആടുകളം, പൊല്ലാതവന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെട്രിമാരനും ധനുഷും ഒന്നിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് വട ചെന്നൈ. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്ക് ശേഷം വന്‍ മുടക്കുമതലില്‍ നിര്‍മിച്ച ചിത്രം തിയറ്ററുകളിലെത്തി രണ്ട് ദിവസം പിന്നിടവേയാണ് പൈറേറ്റഡ് കോപി പുറത്തായത്. എ സുബാസ്‌കരന്‍, ധനുഷ്, വെട്രിമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡ് പതിപ്പ് ലഭ്യമായത് സിനിമകളുടെ വ്യാജപതിപ്പുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ തമിഴ്‌റോക്കേഴ്‌സ് എന്ന വെബ് സൈറ്റിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് നടന്‍ വിശാല്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ പൈറസി സൈറ്റുകള്‍ക്ക് കടിഞ്ഞാണിടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് വിശാല്‍ അറിയിച്ചു.

ഈ സിനിമ പറയുന്നത് വടക്കന്‍ ചെന്നൈയിലെ ആളുകളുടെ 35 വര്‍ഷത്തെ ജീവിതമാണ്. ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍ ഐഷ്വര്യ രാജേഷ്, സമുദ്രക്കനി, ആന്‍ഡ്രിയ എന്നിവരാണ്.

Exit mobile version