വിശാലിനൊപ്പം പ്രണയഗാനത്തില്‍ തിളങ്ങി ഐശ്വര്യ ലക്ഷ്മി; ‘ആക്ഷനി’ലെ ഗാനം പുറത്തുവിട്ടു

ഐശ്വര്യലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്

സുന്ദര്‍ സി വിശാലിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആക്ഷന്‍’. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിശാലും ഐശ്വര്യയും തമ്മിലുള്ള പ്രണയരംഗങ്ങളുള്ള ഗാനമാണ് പുറത്ത് വിട്ടത്.

ഹിപ് ഹോപ് തമിഴ രചിച്ച് ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് നകുല്‍ അബ്യങ്കര്‍ ആണ്.ഗാനം ഇതിനോടകം യുട്യൂബ് ട്രെന്‍ഡിങില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. ട്രെന്‍ഡിങില്‍ 26ാം സ്ഥാനത്താണ് ഗാനമിപ്പോള്‍. ഐശ്വര്യലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. തമന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക. ചിത്രത്തില്‍ പട്ടാളക്കാരന്റെ വേഷത്തിലാണ് വിശാല്‍ എത്തുന്നത്.

യോഗി ബാബു, കബീര്‍ ദുഹാന്‍, രാംകി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ട്രിഡെന്റ് ആര്‍ട്സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഈ മാസം തമിഴിലും തെലുങ്കിലും ഒരേസമയം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version