നിങ്ങളുടെ ധൈര്യം സമ്മതിക്കണം; ഭഗത് സിങ് പോലെയാണ് നിങ്ങൾ: കങ്കണയോട് വിശാൽ

മഹാരാഷ്ട്ര സർക്കാരും നടി കങ്കണ റണാവത്തും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ നടിക്ക് പിന്തുണയുമായി തമിഴ് നടൻ വിശാൽ. മുംബൈ പോലീസിനെ കങ്കണ വിമർശിച്ചതിന് പിന്നാലെയാണ് ഭരണകക്ഷിയായ ശിവസേന കങ്കണയോട് ഇടഞ്ഞത്. ഒടുവിൽ അനധികൃത നിർമ്മാണെ നടത്തിയെന്ന് ആരോപിച്ച് കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റുകയും ചെയ്തിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ഇരുകൂട്ടരേയും അനുകൂലിച്ച് വാദപ്രതിവാദങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് വിശാൽ കങ്കണയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

വിശാലിന്റെ സോഷ്യൽമീഡിയ പോസ്റ്റ്:

പ്രിയ കങ്കണ,

നിങ്ങളുടെ ധൈര്യത്തിന് ആശംസകൾ നേരുന്നു.ശരിയും തെറ്റും എന്താണെന്ന് പറയാൻ നിങ്ങള് രണ്ട് തവണ ചിന്തിച്ചില്ല.ഇത് നിങ്ങളുടെ വ്യക്തിപരമായ പ്രശ്‌നം ആയിരുന്നില്ല, അപ്പോഴും സർക്കാരിന്റെ കോപം നേരിടുമ്പോഴും നിങ്ങൾ ശക്തമായി നിന്നു. ഇത് വളരെ വലിയ ഉദാഹരണമാണ്. 1920 കളിൽ ഭഗത് സിങ് ചെയ്തതിന് സമാനമാണിത്.

എന്തെങ്കിലും തെറ്റ് നടന്നാൽ ഒരു സെലിബ്രിറ്റി ആയിരിക്കണമെന്നില്ല,ഒരു സാധാരണകാരൻ എന്ന നിലയിലും ആളുകൾക്ക് സർക്കാരിനെതിരെ സംസാരിക്കാൻ ഇത് മാതൃകയാണ്.

Exit mobile version