ആ സ്ത്രീയുടെ കഥ സഹിക്കാനാകില്ല..! നിശബ്ദനായി കരഞ്ഞു ആ വലിയ മനുഷ്യന്‍, ബില്‍ ഗേറ്റ്‌സ്

ഒരിക്കല്‍ വീട്ടില്‍ തിരിച്ചെത്തിയ അമ്മ കണ്ടത് സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ മകളുടെ മൃതദേഹമാണ്. ഒപ്പം ഒരു കുറിപ്പും.

ന്യൂഡല്‍ഹി: ഇന്ത്യയിലെ ലൈംഗികത്തൊഴിലാളികളിയുടെ കഥ കേട്ട് നിശബ്ദനായി കരഞ്ഞു ആ വലിയ മനുഷ്യന്‍ ബില്‍ ഗേറ്റ്‌സ്. ആ കഥ കേട്ടാല്‍ ആരും കണ്ണുനിറയ്ക്കും…

‘ലൈംഗികത്തൊഴിലാളിയാണെന്ന് മകളില്‍ നിന്ന് മറച്ചുവെയ്‌ക്കേണ്ടി വന്ന ഒരമ്മ. മറച്ചുവെച്ച കാര്യം സഹപാഠികള്‍ അറിഞ്ഞതോടെ ക്രൂരമായ കളിയാക്കലുകള്‍, പീഡനം, ഒറ്റപ്പെടുത്തല്‍. ഒരിക്കല്‍ വീട്ടില്‍ മടങ്ങിയെത്തിയ അമ്മ കണ്ടത് ഫാനില്‍ തൂങ്ങിയാടുന്ന മകളുടെ മൃതദേഹം. ഒപ്പം അമ്മേ, ഇനി എനിക്കിത് സഹിക്കാനാകില്ല എന്നൊരു കുറിപ്പും.’

അശോക് അലക്‌സാണ്ടറുടെ ‘എ സ്‌ട്രേഞ്ചര്‍ ട്രൂത്ത്: ലെസണ്‍സ് ഇന്‍ ലവ്, ലീഡര്‍ഷിപ്പ് ആന്റ് കറേജ് ഫ്രം ഇന്ത്യാസ് സെക്‌സ് വര്‍ക്കേര്‍സ്’ എന്ന പുസ്തകത്തിലെ ജീവിതമാണ് ആ വരികളില്‍ തെളിയുന്നത്. ബില്‍ ഗേറ്റ്‌സിന്റെ ഇന്ത്യ സന്ദര്‍ശനവും ലൈംഗികത്തൊഴിലാളികളുമായുള്ള സംഭാഷണങ്ങളുമെല്ലാം വിവരവിക്കുയാണ് അശോക് അലക്‌സാണ്ടറുടെ ‘പുസ്തകം. പത്ത് വര്‍ഷമായി ഗേറ്റ്‌സ് ഫൗണ്ടേഷന്റെ എയ്ഡ്‌സ് നിവാരണ പ്രോഗ്രാമിന്റെ തലവനാണ് അലക്‌സാണ്ടര്‍. രാജ്യത്തെ ലൈംഗികത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് വിശദമായി പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ബില്‍ ഗേറ്റ്‌സും ഭാര്യയും ഇന്ത്യയിലെത്തി ലൈംഗികത്തൊഴിലാളികള്‍ക്കിടയില്‍ സമയം ചിലവഴിക്കുമായിരുന്നു. അവര്‍ക്കു പറയാനുള്ളത് ക്ഷമയോടെ കേട്ടിരിക്കും.

അത്തരമൊരു സംഭവത്തെക്കുറിച്ച് അലക്‌സാണ്ടര്‍ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത് ഇങ്ങനെ:

തറയില്‍ ചമ്രംപടിഞ്ഞ് ബില്‍ ഗേറ്റ്‌സും ഭാര്യയും ഇരുന്നു. ലൈംഗികത്തൊഴിലാളികള്‍ അവര്‍ക്ക് ചുറ്റുമിരുന്നു. എല്ലാഭാഗത്തുനിന്നും വരുന്നത്
ദാരിദ്ര്യത്തിന്റെയും പട്ടിണിയുടേയും കഥകള്‍ എന്നാല്‍ ഒരാള്‍ സങ്കടം അടക്കാനാകാതെ പൊട്ടിക്കരയുന്നു. എന്നാല്‍ അവരുടെ കഥ ബില്‍ ഗേറ്റ്‌സിനെയും കരയിച്ചു. ലൈംഗികത്തൊഴിലാളിയാണെന്ന വിവരം മകളില്‍നിന്ന് മറച്ചുവെച്ച ഒരമ്മ. മകള്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. എങ്ങനെയോ ഒരിക്കല്‍ അവളുടെ സഹപാഠികള്‍ ഇക്കാര്യം അറിഞ്ഞു. പിന്നാലെ ക്ലാസ് റൂമിനുള്ളില്‍ മകള്‍ നേരിട്ടത് ക്രൂരമായ കളിയാക്കലുകളും പീഡനവും. എല്ലാവരും അവളെ ഒറ്റപ്പെടുത്തി. വിഷാദരോഗം അവളെ വേട്ടയാടി.

ഒരിക്കല്‍ വീട്ടില്‍ തിരിച്ചെത്തിയ അമ്മ കണ്ടത് സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ മകളുടെ മൃതദേഹമാണ്. ഒപ്പം ഒരു കുറിപ്പും. ഇനി എനിക്കിത് സഹിക്കാനാകില്ല. എന്റെ തൊട്ടടുത്തിരിക്കുകയായിരുന്ന ബില്‍ തല താഴ്ത്തി നിശബ്ദനായി കരയുകയായിരുന്നു, അലക്‌സാണ്ടര്‍ കുറിച്ചു

Exit mobile version